ഇൻഫോസിസ് ഫയൽ
Business

6506 കോടി രൂപ ലാഭം, 21 രൂപ ഡിവിഡന്റ് പ്രഖ്യാപിച്ച് ഇന്‍ഫോസിസ്; പേഔട്ട് തീയതി എന്ന്?, ഓഹരി വിപണിയില്‍ കുതിപ്പ്

നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ പ്രമുഖ ഐടി സ്ഥാപനമായ ഇന്‍ഫോസിസിന്റെ ലാഭത്തില്‍ വര്‍ധന

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ പ്രമുഖ ഐടി സ്ഥാപനമായ ഇന്‍ഫോസിസിന്റെ ലാഭത്തില്‍ വര്‍ധന. 4.7 ശതമാനം വര്‍ധനയോടെ 6506 കോടി രൂപയാണ് ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ ഇന്‍ഫോസിസിന്റെ ലാഭം. വരുമാനത്തിലും വര്‍ധന ഉണ്ടായി. ഇക്കാലയളവില്‍ 5.1 ശതമാനം വര്‍ധനയോടെ 40,986 കോടിയായാണ് വരുമാനം ഉയര്‍ന്നത്.

രണ്ടാം പാദ ഫലകണക്കുകള്‍ പുറത്തുവിടുന്നതിനിടെ, ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു. ഒരു ഓഹരിക്ക് 21 രൂപ ലാഭവിഹിതമായി നല്‍കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ഒക്ടോബര്‍ 29 ആണ് റെക്കോര്‍ഡ് ഡേറ്റായി നിശ്ചയിച്ചിരിക്കുന്നത്. നവംബര്‍ എട്ടിന് ഡിവിഡന്റ് നല്‍കുമെന്നും കമ്പനി അറിയിച്ചു.കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ലാഭവിഹിതത്തില്‍ 16.7 ശതമാനം വര്‍ധനയാണുള്ളത്.

അനുകൂലമായ രണ്ടാം പാദ ഫലം ഓഹരി വിപണിയിലും പ്രതിഫലിച്ചു. 2.5 ശതമാനം കുതിപ്പോടെ ഓഹരി ഒന്നിന് 1968 എന്ന നിലയിലാണ് ഇന്‍ഫോസിസ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും, രാജ്യസഭ വഴി കേന്ദ്രമന്ത്രി പദവിയിലേക്ക്?; ബിജെപി മുഖ്യമന്ത്രി വരും

യുഎഇയില്‍ സ്‌കൂളുകള്‍ക്ക് രണ്ടാഴ്ച അവധി; ഇനി തുറക്കുക മാര്‍ച്ച് 23ന്

ഇന്ധന ലഭ്യതക്കുറവിന് പരിഹാരം: ഇന്ത്യയ്ക്ക് 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ എത്തിക്കുമെന്ന് റഷ്യ

എസ്എസ്എൽസി ലൈവ് ഫോൺ-ഇൻ ക്ലാസുകളും പ്ലസ് വൺ, പ്ലസ് ടു റിവിഷൻ പ്രോഗ്രാമും, കൈറ്റ് വിക്ടേഴ്‌സിൽ മാർച്ച് എട്ട് മുതൽ

ഇഎംഐയില്‍ വാങ്ങാന്‍ പ്ലാനുണ്ടോ? കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാം; ഇതാ 2-6-10 റൂള്‍

SCROLL FOR NEXT