ന്യൂഡല്‍ഹി: ഇന്‍സ്റ്റഗ്രാം ആപ്പുകള്‍ക്കായി പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍ (ഇന്‍സ്റ്റഗ്രാം പ്ലസ്) പുറത്തിറക്കി മെറ്റ. ആപ്പിനകത്ത് നിലവിലുള്ളതിനേക്കാള്‍ കണ്‍ട്രോള്‍, കൃത്യവും വ്യക്തവുമായ ഇന്‍സൈറ്റ്‌സ്, വിശാലമായ സാങ്കേതിക വിദ്യകള്‍ എന്നിവ ഉപയോഗിക്കണമെന്നുള്ളവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന രീതിയില്‍ തികച്ചും ഓപ്ഷണലായാണ് പുതിയ അപ്‌ഡേഷന്‍ ഒരുങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയില്‍, ഇന്‍സ്റ്റാഗ്രാം പ്ലസിന് പ്രതിമാസം 299 രൂപയാണ് വില, കൂടാതെ മൂന്ന് മേഖലകളിലായി ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു. ഇന്‍സ്റ്റാഗ്രാം പ്ലസ് വരിക്കാര്‍ക്ക് തങ്ങളുടെ സ്റ്റോറികളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കുന്ന ഫീച്ചറുകളാണ് ഇതില്‍ പ്രധാനം. നിങ്ങളുടെ സ്റ്റോറികള്‍ സുഹൃത്തുക്കള്‍ എത്ര തവണ 'റിവാച്ച്'(Story Rewatch Insights) ചെയ്തു എന്ന് മനസ്സിലാക്കാനുള്ള ഫീച്ചര്‍ ഇതിലുണ്ട്.
കൂടാതെ നിങ്ങളുടെ സ്റ്റോറി കണ്ടവരുടെ വലിയ ലിസ്റ്റില്‍ നിന്ന് നമ്മള്‍ ഉദ്ദേശിക്കുന്ന ഒരു പ്രത്യേക വ്യക്തി അത് കണ്ടിട്ടുണ്ടോ എന്ന് എളുപ്പത്തില്‍ പരിശോധിക്കാനുള്ള 'സെര്‍ച്ച് വ്യൂവര്‍ ലിസ്റ്റ്' (Search Viewer List) സംവിധാനവും ഇതിലൂടെ ലഭ്യമാകും. മറ്റുള്ളവരുടെ സ്റ്റോറികള്‍ അവര്‍ അറിയാതെ അല്ലെങ്കില്‍ ഒരു റിയാക്ഷന്‍ നല്‍കേണ്ടി വരുമെന്ന ഭയമില്ലാതെ മുന്‍കൂട്ടി കാണാന്‍ സഹായിക്കുന്ന 'സ്റ്റോറി പ്രിവ്യൂ' (Story Preview) ഫീച്ചറും ഇതിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കും.
നിങ്ങളുടെ സ്റ്റോറികള്‍ സുഹൃത്തുക്കളുടെ ഫീഡില്‍ ആദ്യം തന്നെ കാണിക്കുന്ന 'സ്റ്റോറി സ്‌പോട്ട്ലൈറ്റ്', സുഹൃത്തുക്കളുടെ സ്റ്റോറികള്‍ക്ക് മറുപടിയായി സ്‌ക്രീനിലുടനീളം തെറിക്കുന്ന ആനിമേഷന്‍ ഹൃദയങ്ങള്‍ അയക്കാന്‍ കഴിയുന്ന 'സുപ്പര്‍ ഹാര്‍ട്ട്‌സ്' എന്നിവ ഇതിലുണ്ട്. കൂടാതെ നിങ്ങളുടെ സ്റ്റോറികള്‍ കൃത്യമായ ആളുകളിലേക്ക് മാത്രം എത്തിക്കാന്‍ എത്ര എണ്ണം വേണമെങ്കിലും ഓഡിയന്‍സ് ലിസ്റ്റുകള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്ന 'മള്‍ട്ടിപ്പിള്‍ സ്റ്റോറി ഓഡിയന്‍സ്' ഫീച്ചറും ലഭ്യമാണ്. സാധാരണ 24 മണിക്കൂര്‍ മാത്രം നിലനില്‍ക്കുന്ന സ്റ്റോറികള്‍ 48 മണിക്കൂര്‍ വരെ നീട്ടി നല്‍കാന്‍ സഹായിക്കുന്ന 'സ്റ്റോറി എക്‌സ്റ്റെന്‍ഡ്' ഫീച്ചറാണ് ഇതിലെ മറ്റൊരു പ്രധാന ആകര്‍ഷണം. സുഹൃത്തുക്കളുടെ ഹോം ഫീഡില്‍ കാണിക്കാതെ നിങ്ങളുടെ പ്രൊഫൈലിലേക്ക് മാത്രമായി നേരിട്ട് പോസ്റ്റുകള്‍ പങ്കുവെക്കാനുള്ള 'പോസ്റ്റ് ഡയറക്ട്ലി ടു പ്രൊഫൈല്‍' സംവിധാനവും ഇന്‍സ്റ്റാഗ്രാം പ്ലസ് നല്‍കുന്നുണ്ട്.
നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് കൂടുതല്‍ വ്യക്തിഗതമാക്കാന്‍ സഹായിക്കുന്ന ഫീച്ചറുകളും ഈ പ്ലാനിന്റെ ഭാഗമാണ്. ഇന്‍സ്റ്റാഗ്രാമും മറ്റ് ക്രിയേറ്റര്‍മാരും പ്രത്യേകം തയ്യാറാക്കിയ ഐക്കണുകളില്‍ നിന്ന് പ്രൊഫൈലിനായി 'കസ്റ്റം ആപ്പ് ഐക്കണ്‍' തെരഞ്ഞെടുക്കാനാകും. ഇതിനൊപ്പം പ്രൊഫൈല്‍ ബയോയിലെ ഫോണ്ടുകള്‍ മാറ്റാനുള്ള 'കസ്റ്റം ബയോ ഫോണ്ട്' ഫീച്ചറും ഇതിലുണ്ട്. പ്രൊഫൈലില്‍ സാധാരണ മൂന്ന് പോസ്റ്റുകള്‍ പിന്‍ ചെയ്തു വെക്കുന്നതിന് പകരം 6 പോസ്റ്റുകള്‍ വരെ പിന്‍ ചെയ്യാന്‍ സഹായിക്കുന്ന 'മോര്‍ പ്രൊഫൈല്‍ പിന്‍സ്' ഫീച്ചറും ഇതിലൂടെ ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates