പ്രതീകാത്മക ചിത്രം 
Business

വാഹന ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടി; പുതിയ കാറിനും ഇരുചക്രവാഹനത്തിനും ചെലവ് ഉയരും

വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി. ഇത് പ്രാബല്യത്തില്‍ വരുന്ന ജൂണ്‍ ഒന്നുമുതല്‍ വാഹനം വാങ്ങുന്നവരുടെ ചെലവ് ഉയരും.

ആയിരം സിസിയുള്ള കാറുകളുടെ പ്രീമിയം നിരക്ക് 2094 രൂപയാകും. നിലവില്‍ ഇത് 2072 ആണ്. ആയിരം സിസിക്കും 1500നും ഇടയിലുള്ള കാറുകള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയമായി 3416 രൂപ അടയ്ക്കണം. നേരത്തെ ഇത് 3221 ആയിരുന്നു. 1500 സിസിക്ക് മുകളിലാണെങ്കില്‍ നിരക്ക് വര്‍ധന താരതമ്യേനെ കുറവാണ്. 7897 ആയാണ് പ്രീമിയം നിരക്ക് ഉയര്‍ന്നത്. ഇപ്പോള്‍ 7890 ആണ് നിരക്ക്.

ഇരു ചക്രവാഹനങ്ങളുടെ നിരക്കും ഉയര്‍ന്നിട്ടുണ്ട്. 150 സിസിക്കും 350 സിസിക്കും ഇടയിലുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് 1366 ആണ് പുതുക്കിയ നിരക്ക്. 350 സിസിക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് പ്രീമിയം നിരക്ക് 2804 ആയാണ് ഉയര്‍ന്നത്. 75നും 150നും ഇടയിലുള്ള ഇരുചക്രവാഹനങ്ങളുടെ നിരക്ക് 714 ആണെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.വാഹനാപകടത്തില്‍പ്പെടുന്ന മൂന്നാമത്തെയാളുടെ പരിരക്ഷ ഉറപ്പാക്കാനാണ് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

മുംബൈ വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട, 47 കോടിയുടെ കൊക്കെയ്‌നുമായി യുവതി പിടിയില്‍

ഉംറ വിസയിൽ നിർണ്ണായക മാറ്റവുമായി സൗദി അറേബ്യ

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

SCROLL FOR NEXT