പ്രതീകാത്മക ചിത്രം 
Business

സഹകരണ നിക്ഷേപങ്ങളുടെ പലിശനിരക്ക് വര്‍ധിപ്പിച്ചു; പുതിയ നിരക്കുകള്‍ ഇങ്ങനെ

സഹകരണ മേഖലയില്‍ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം:സഹകരണ മേഖലയില്‍ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനം. സഹകരണ മന്ത്രി വിഎന്‍ വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പലിശ നിര്‍ണ്ണയം സംബന്ധിച്ച ഉന്നതതല യോഗമാണ് തീരുമാനം എടുത്തത്. ദേശസാല്‍കൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലെയും നിക്ഷേപ പലിശ നിരക്കിനേക്കാള്‍ കൂടുതല്‍ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് ലഭ്യമാക്കും വിധമാണ് പലിശനിരക്ക് ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇതിനു മുന്‍പ് പലിശനിരക്കില്‍ മാറ്റം വരുത്തിയത്. പ്രാഥമിക സഹകരണ സംഘങ്ങള്‍, കേരള ബാങ്ക് എന്നിവയുടെ പലിശ നിരക്കിലാണ് വര്‍ധന വരുത്തിയിരിക്കുന്നത്. രണ്ടു വര്‍ഷംവരയുള്ള നിക്ഷേപങ്ങള്‍ക്ക്ക്ക് 0.5 ശതമാനവും രണ്ടു വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 0.25 ശതമാനവുമാണ് വര്‍ദ്ധന.

'സഹകരണ നിക്ഷേപം കേരളവികസനത്തിന്' എന്ന മുദ്രാവാക്യം ഉയര്‍ത്തി ആരംഭിച്ച നിക്ഷേപസമാഹരണം വിജയകരമായി മുന്നേറുമ്പോഴാണ് പലിശനിരക്കില്‍ ആകര്‍ഷണീയമായ വര്‍ധനവ് വന്നിരിക്കുന്നത്. 9000 കോടി രൂപയാണ് ഇത്തവണത്തെ ലക്ഷ്യം. ഇതില്‍ സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്കിന്റെ ലക്ഷ്യം 150 കോടിയാണ്. കേരളബാങ്ക് 14 ജില്ലകളില്‍ നിന്നായി 1750 കോടി രൂപ സമാഹരിക്കണം. മറ്റു സഹകരണബാങ്കുകള്‍ 7250 കോടിയാണ് സമാഹരിക്കേണ്ടത്.

നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ട് വിഭാഗത്തിലായിരിക്കണം എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങള്‍, കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍, പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍, എംപ്ലോയ്‌സ് സഹകരണ സംഘങ്ങള്‍, അംഗങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്ന വായ്‌പേതര സംഘങ്ങള്‍ എന്നിവയിലും കേരള ബാങ്കിലുമാണ് നിക്ഷേപ സമാഹരണ യജ്ഞം നടക്കുന്നത്. 

പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്
 
15 ദിവസം മുതല്‍ 45 ദിവസം വരെ 6.00%
46 ദിവസം മുതല്‍ 90 ദിവസം വരെ 6 .50%
91 ദിവസം മുതല്‍ 179 ദിവസം വരെ 7 .00 %
180 ദിവസം മുതല്‍ 364 ദിവസം വരെ 7.25 %
ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ 8.25 %
രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ളവയക്ക് 8%

കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്

15 ദിവസം മുതല്‍ 45 ദിവസം വരെ 5.50 ശതമാനം
46 ദിവസം മുതല്‍ 90 ദിവസം വരെ 6 .00 %
91 ദിവസം മുതല്‍ 179 ദിവസം വരെ 6.25 %
180 ദിവസം മുതല്‍ 364 ദിവസം വരെ 6.75  %
ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ   7.25 %
രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ളവയക്ക് 7.00 %

പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ നിലവിലുണ്ടായിരുന്ന പലിശ നിരക്ക്
 
15 ദിവസം മുതല്‍ 45 ദിവസം വരെ 5.50%
46 ദിവസം മുതല്‍ 90 ദിവസം വരെ 6 %
91 ദിവസം മുതല്‍ 179 ദിവസം വരെ 6.50% 
180 ദിവസം മുതല്‍ 364 ദിവസം വരെ 6.75 %
ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ 7. 75 %
രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ളവയക്ക് 7.75 %

കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങള്‍ക്ക് നിലവില്‍ ലഭിച്ചിരുന്ന പലിശ നിരക്ക്

15 ദിവസം മുതല്‍ 45 ദിവസം വരെ 5 .00%
46 ദിവസം മുതല്‍ 90 ദിവസം വരെ 5.50 %
91 ദിവസം മുതല്‍ 179 ദിവസം വരെ 5.75 %
180 ദിവസം മുതല്‍ 364 ദിവസം വരെ 6.25 %
ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ   6.75 %
രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ളവയക്ക്  6.75 %

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

40 ലക്ഷം രൂപ കബളിപ്പിച്ചു; വ്യവസായി അറസ്റ്റില്‍; പിടിയിലായത് എംവി ഗോവിന്ദനെതിരെ പരാതി നല്‍കിയ ഷര്‍ഷാദ്

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT