SIP investment പ്രതീകാത്മക ചിത്രം
Business

കോടീശ്വരന്‍ എന്ന് കേള്‍ക്കുമ്പോള്‍ രോമാഞ്ചം തോന്നുന്നുണ്ടോ?; 5000 രൂപ കൈയില്‍ ഉണ്ടെങ്കില്‍ സാധിക്കാം

പുതുവര്‍ഷത്തില്‍ സമ്പാദ്യശീലം മെച്ചപ്പെടുത്തുന്നതിന് മികച്ച പ്ലാനുകളില്‍ നിക്ഷേപിക്കണമെന്ന് ചിന്തിക്കാത്തവര്‍ കുറവായിരിക്കും.

സമകാലിക മലയാളം ഡെസ്ക്

പുതുവര്‍ഷത്തില്‍ സമ്പാദ്യശീലം മെച്ചപ്പെടുത്തുന്നതിന് മികച്ച പ്ലാനുകളില്‍ നിക്ഷേപിക്കണമെന്ന് ചിന്തിക്കാത്തവര്‍ കുറവായിരിക്കും. കൃത്യമായ പ്ലാനിങും അച്ചടക്കവുമുണ്ടെങ്കില്‍ ചെറിയ തുകകള്‍ കൊണ്ട് തന്നെ വലിയ സമ്പാദ്യം കെട്ടിപ്പടുക്കാന്‍ സാധിക്കും. ഇത്തരത്തില്‍ ചെറിയ തുകകള്‍ കൊണ്ട് വലിയ സമ്പാദ്യം കെട്ടിപ്പടുക്കാന്‍ ഏറ്റവുമധികം സഹായിക്കുക എസ്‌ഐപി നിക്ഷേപമാണ്.

ഓഹരി വിപണി തിരിച്ചുവരവിന്റെ പാതയിലാണ്. വിപണി ഉയരത്തില്‍ നില്‍ക്കുമ്പോള്‍ നിക്ഷേപം നടത്തുന്നത് റിസ്‌ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് ഇപ്പോള്‍ മുഖ്യമായി ഉയരുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്.അപ്പോഴും കണ്‍ഫ്യൂഷന്‍ തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ ആണോ നല്ലത്.

നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്‌ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്‌ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്‌ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. കയറ്റിറക്കങ്ങളില്‍ ആവറേജ് ചെയ്യുന്നത് കൊണ്ട് വലിയ റിസ്‌ക് വരുന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്‌സിറ്റുകള്‍ തടയാനും എസ്‌ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും.

എസ്‌ഐപിയില്‍ നിക്ഷേപിക്കാന്‍ പ്രതിമാസം 5000 രൂപ മാറ്റിവെച്ചാല്‍ 30 വര്‍ഷം കൊണ്ട് കോടീശ്വരനാവാന്‍ കഴിയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. മാസത്തില്‍ 5,000 രൂപ നിക്ഷേപിക്കുമ്പോള്‍ വര്‍ഷത്തില്‍ 60,000 രൂപയായി മാറും. 10 വര്‍ഷം കൊണ്ട് 6 ലക്ഷം രൂപയും 20 വര്‍ഷം കൊണ്ട് 12 ലക്ഷം രൂപയുമാണ് നിക്ഷേപിക്കുന്നത്. സമയം കൂടുന്തോറും ഈ ചെറിയ തുക അത്ഭുതകരമായി വളരുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

'കോമ്പൗണ്ടിംഗ്' ആണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രതിമാസം 5,000 രൂപ വീതം 12 ശതമാനം വാര്‍ഷിക വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഒരു പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ 10 വര്‍ഷം കൊണ്ട് നിക്ഷേപിച്ച 6 ലക്ഷം ഏകദേശം 11.6 ലക്ഷമാകും. 20 വര്‍ഷം കൊണ്ട് 12 ലക്ഷം രൂപ ഏകദേശം 50 ലക്ഷമായി വളരും. വെറും 18 ലക്ഷം രൂപയുടെ നിക്ഷേപം 30 വര്‍ഷം കൊണ്ട് 1.75 കോടി രൂപയായി മാറും.

എസ്‌ഐപി വഴി നിക്ഷേപിക്കുമ്പോള്‍ വിപണി താഴുമ്പോള്‍ കൂടുതല്‍ യൂണിറ്റുകളും വിപണി ഉയരുമ്പോള്‍ കുറഞ്ഞ യൂണിറ്റുകളും ലഭിക്കുന്നു. ഇത് നിക്ഷേപത്തിന്റെ ശരാശരി ചെലവ് കുറയ്ക്കുകയും റിസ്‌ക് ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. വരുമാനം കൂടുന്നതനുസരിച്ച് നിക്ഷേപവും കൂട്ടണം. ഓരോ വര്‍ഷവും എസ്ഐപി തുകയില്‍ 10% വര്‍ധന വരുത്തിയാല്‍, 20 വര്‍ഷം കൊണ്ട് തന്നെ ഒരു കോടി രൂപയോളം സമ്പാദിക്കാന്‍ കഴിയുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

investing 5000 a month can help you become a crorepati

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എനിക്ക് നീതി വേണം, കുടുംബജീവിതം തകര്‍ത്തു': രാഹുലിനെതിരെ പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് അതിജീവിതയുടെ ഭര്‍ത്താവ്

'ഉമ്മന്‍ചാണ്ടി കുടുംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ഥിയേ ഉണ്ടാകൂ, അപ്പ ഉള്ളപ്പോഴുള്ള തീരുമാനമാണത്'

'തീരുമാനമെടുക്കുന്നതിന് മുമ്പ് എന്നെ കേള്‍ക്കണം'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ പരാതിക്കാരി ഹൈക്കോടതിയില്‍

പാലക്കാട് വിദ്യാര്‍ഥിയെ മദ്യം നല്‍കി പീഡിപ്പിച്ചെന്ന കേസ്; അധ്യാപകന് സസ്‌പെന്‍ഷന്‍

ആചാരങ്ങളിലേക്ക് മടങ്ങുന്ന മകന്‍; പ്രേതമാണെങ്കിലും 'നല്ല പെണ്ണാകണം'; സര്‍വ്വം മായം 'ഫീല്‍ ഗുഡ് ബ്രാഹ്മണിസം'; വിമര്‍ശനം

SCROLL FOR NEXT