

തൃശൂര്‍: ഉത്രാളിക്കാവ് പൂരത്തിനിടെ ആന ഇടഞ്ഞു. മനിശ്ശേരി കൊച്ചയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞത്.എഴുന്നെള്ളിപ്പിൽ പങ്കെടുത്ത് മടങ്ങവേ ആണ് ആന ഇടഞ്ഞത്.
ആന റോഡിലേക്കിറങ്ങി ഏറെ നേരം പരിഭ്രാന്തി പരത്തി. തൃശൂര്‍- ഷൊര്‍ണൂര്‍ സംസ്ഥാന പാതയിലാണ് ആന പരിഭ്രാന്തി പരത്തിയത്. റോഡിലേക്ക് ഇറങ്ങിയ ആന വശങ്ങളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ആനയെ തളച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates