ഐക്യൂഒഒ ഫോൺ IMAGE CREDIT:iqoo
Business

കര്‍വ്ഡ് ഫ്രെയിം, 50 മെഗാപിക്‌സല്‍ സോണി LYT600 സെന്‍സര്‍; പുതിയ ഐക്യൂഒഒ സീരീസ് ഓഗസ്റ്റ് 21ന് ഇന്ത്യയില്‍

പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഐക്യൂഒഒയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഓഗസ്റ്റ് 21ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഐക്യൂഒഒയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഓഗസ്റ്റ് 21ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. Z9s സീരീസിന് കീഴില്‍ ഐക്യൂഒഒ Z9s, പ്രോ വേര്‍ഷന്‍ എന്നി സ്മാര്‍ട്ട് ഫോണുകളാണ് മൂന്ന് ആഴ്ചക്കകം ലോഞ്ച് ചെയ്യുന്നത്.

ഇവയ്ക്ക് 30000 രൂപയില്‍ താഴെയായിരിക്കും വില എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഒന്നിലധികം നിറങ്ങളില്‍ വരുന്ന ഫോണുകള്‍ക്ക് ഡ്യുവല്‍ റിയല്‍ കാമറ ഉണ്ടാവും. നല്ല ഗ്രിപ്പ് ലഭിക്കുന്നതിന് കര്‍വ്ഡ് ഫ്രെയിമായിരിക്കും ഇതില്‍ ക്രമീകരിക്കുക. 120Hz റിഫ്രഷ് നിരക്കുള്ള 6.78 ഇഞ്ച് AMOLED ഡിസ്പ്ലേയായിരിക്കും ഫോണിന് ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രോ മോഡലിന് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 പ്രൊസസറും 5,500 എംഎഎച്ച് ബാറ്ററിയും കരുത്തുപകരും. റിയര്‍ കാമറ സിസ്റ്റത്തില്‍ പ്രധാനമായി 50 മെഗാപിക്‌സല്‍ സോണി LYT600 സെന്‍സര്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റ് സെന്‍സറുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. മുന്‍ കാമറ 16 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടറാവാന്‍ സാധ്യതയുണ്ട്. പ്രോയ്ക്ക് ബാങ്ക് ഓഫര്‍ ഉള്‍പ്പെടെ ഏകദേശം 25,000 രൂപ വിലയ്ക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

Today's Rashi Phalam October 31| പ്രണയ ബന്ധത്തിൽ പരസ്പര വിശ്വാസം വർധിക്കും

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍