Income tax return filing പ്രതീകാത്മക ചിത്രം
Business

റിട്ടേണ്‍ സമര്‍പ്പിച്ചില്ലേ?, ഇനി ദിവസങ്ങള്‍ മാത്രം, സമയപരിധി കഴിഞ്ഞാല്‍ നിരവധി പ്രത്യാഘാതങ്ങള്‍; അറിയാം വിശദമായി

2025-25 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: 2025-25 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ജൂലൈ 31 ആണ് അവസാന തീയതി. നിശ്ചിത തീയതിക്ക് ശേഷം റിട്ടേണ്‍ സമര്‍പ്പിക്കുന്നവരില്‍ നിന്ന് 5000 രൂപ വരെയാണ് പിഴ ഈടാക്കുന്നത്.

ബിസിനസ് വരുമാനമുള്ളവരൊഴികെ ആദായനികുതി നല്‍കാന്‍ ബാധ്യസ്ഥരായ എല്ലാ നികുതിദായകര്‍ക്കും ജൂലൈ 31 വരെ പിഴ കൂടാതെ റിട്ടേണ്‍ സമര്‍പ്പിക്കാം. ജൂലൈ 31നകം ഫയല്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് 2026 ഡിസംബര്‍ 31 വരെ ബിലേറ്റഡ് റിട്ടേണ്‍ (Belated Return) സമര്‍പ്പിക്കാന്‍ അവസരമുണ്ട്. എന്നാല്‍ വൈകി ഫയല്‍ ചെയ്യുന്നത് അധിക നികുതിക്കും പിഴകള്‍ക്കും ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നതിനും കാരണമാകും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിശ്ചിത തീയതിക്ക് ശേഷം റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്ക് സെക്ഷന്‍ 234F പ്രകാരം 5,000 രൂപ വരെ ലേറ്റ് ഫയലിങ് ഫീ നല്‍കേണ്ടി വരും. അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ഈ പിഴ 1,000 രൂപയാണ്. ഇതിനുപുറമെ, കുടിശ്ശികയുള്ള നികുതി തുകയ്ക്ക് പലിശയും നല്‍കണം. അവസാന തീയതി കഴിഞ്ഞാല്‍ ടാക്‌സ് റീഫണ്ടുകള്‍ (Tax Refund) ക്ലെയിം ചെയ്യാനുള്ള അവസരം നഷ്ടമായേക്കാം. ഡിസംബര്‍ 31-ന് ശേഷം സമര്‍പ്പിക്കേണ്ടി വരുന്ന അപ്ഡേറ്റഡ് റിട്ടേണ്‍ വഴി റീഫണ്ട് ആവശ്യപ്പെടാന്‍ കഴിയില്ല.

ബാങ്കുകള്‍ ലോണ്‍ അനുവദിക്കുന്നതിനും എംബസികള്‍ വീസ നല്‍കുന്നതിനും വരുമാന തെളിവായി ഏറ്റവും പുതിയ ഐടിആര്‍ ആവശ്യപ്പെടാറുണ്ട്. വൈകി ഫയല്‍ ചെയ്യുന്നത് ഇത്തരം അപേക്ഷകളെ സാരമായി ബാധിക്കും. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ പരാജയപ്പെടുന്നത് ആദായനികുതി വകുപ്പിന്റെ നോട്ടീസുകള്‍ക്കും കൂടുതല്‍ പരിശോധനകള്‍ക്കും കാരണമായേക്കാം.

itr filing deadline 2026, details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; പകരം ആര്?

പലിശയായി മാത്രം അഞ്ചു ലക്ഷം രൂപ ലഭിക്കണോ?; അറിയാം ഈ സ്‌കീം

ഇടപാടുകള്‍ വിദേശത്തു നിന്ന്, ഭാര്യയുടെ അക്കൗണ്ട് ഉപയോഗിച്ച് എംഡിഎംഎ വില്‍പ്പന, കണ്ണൂരില്‍ ആഡംബര ബൈക്കില്‍ കടത്ത്; യുവാവ് പിടിയില്‍

95% മാർക്കുണ്ടോ?, ഒരു വർഷം സൗജന്യമായി യാത്ര ചെയ്യാം; വിദ്യാർഥികൾക്ക് അബുദാബിയുടെ സമ്മാനം

അടിയോടടി! അസ്ഹറുദ്ദീന് മൂന്നാം സെഞ്ചുറി; കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ