ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള 2020-21 സാമ്പത്തിക വർഷത്തെ പരിഷ്‌കരിച്ച ഐടിആർ ഫോമുകൾ പുറത്തിറക്കി. ഐടിആർ ഒന്നുമുതൽ ഏഴുവരെയുള്ള ഫോമുകളാണ് വിജ്ഞാപനംചെയ്തത്. കോവിഡ് സാഹചര്യം പരിഗണിച്ച് ഫോമുകളിൽ കാര്യമായി മാറ്റം വരുത്തിയിട്ടില്ല.
ഫോമുകളിൽ 1961ലെ ആദായനികുതി നിയമങ്ങളിലെ ഭേദഗതികൾക്കനുസരിച്ചുള്ള മാറ്റംമാത്രമാണ് വരുത്തിയിട്ടുള്ളത്. നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളിക്കാനുള്ള ഭാഗം ഓരോ ഫോമിലും പുതിയതായി ചേർത്തിട്ടുണ്ട്.
ശമ്പളവരുമാനക്കാരും 50 ലക്ഷത്തിൽതാഴെ വാർഷിക വരുമാനമുള്ളവരും ഐടിആർ ഫോം ഒന്ന്(സഹജ്) ആണ് ഉപയോഗിക്കേണ്ടത്. ഹൗസ് പ്രോപ്പർട്ടി, പലിശ ഉൾപ്പടെ മറ്റുവരുമാനക്കാരും ഈ ഫോം തന്നെയാണ് ഉപയോഗിക്കേണ്ടത്. 50ലക്ഷം രൂപവരെ വരുമാനമുള്ള വ്യക്തികൾ, ഹിന്ദു അവിഭക്തകുടുംബങ്ങൾ, എൽഎൽപി ഒഴികെയുള്ള സ്ഥാപനങ്ങൾ എന്നിവർക്കും ബിസിനസ്, പൊഫഷനൻ എന്നിവയിൽനിന്ന് വരുമാനമുള്ളവരും ഐടിആർ ഫോം 4 (സുഗം) ആണ് നൽകേണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates