കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഇന്ത്യയില്‍ ഒരൊറ്റ പുതിയ ബിസിനസ് പത്രവും തുടങ്ങാത്തത് എന്തുകൊണ്ടെന്ന് എപ്പോഴെങ്കിലും അതിശയപ്പെട്ടിട്ടുണ്ടോ? രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കുതിച്ചുചാട്ടമുണ്ടാക്കുകയും ബിസിനസ് രംഗം സ്ഥിരമായ പുരോഗതി കൈവരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ അതൊരു അസ്വാഭാവികമായ ദീര്‍ഘ ഇടവേള തന്നെയാണ്. ഇപ്പോഴുള്ള പത്രങ്ങള്‍ തന്നെ നിറഞ്ഞുനിന്നു കളിക്കുന്നതിനാല്‍, പുതിയ ഒന്നിന് കടന്നുവരാന്‍ ഇടമില്ലാത്തതുകൊണ്ടായിരുന്നോ അത്? അതിനു സാധ്യത കുറവാണ്, പ്രത്യേകിച്ചും ബഹളമയമായ തലക്കെട്ടുകളും ഗൗരവമുള്ള പത്രം എന്ന വ്യാജവേഷത്തിലെ കാറ്റലോഗ് പോലുള്ള വാര്‍ത്താ വിന്യാസവുമെല്ലാം കണക്കിലെടുക്കുമ്പോള്‍. അച്ചടിയിലോ ഓണ്‍ലൈനിലോ ആവട്ടെ, മായം ചേര്‍ക്കാത്ത ബിസിനസ് വാര്‍ത്തകള്‍ക്കായി കാത്തിരിക്കുന്ന വിവേകശാലികളായ വായനക്കാരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നാണ് ഞങ്ങളുടെ റീഡര്‍ സര്‍വേകള്‍ വെളിപ്പെടുത്തുന്നത്.
ഇന്ത്യയുടെ വളര്‍ച്ചയുടെ കഥ രേഖപ്പെടുത്തുന്ന, മുംബൈയുടെയും ഡല്‍ഹിയുടെയും ബംഗളൂരുവിന്റെയും അതിര്ത്തികള്ക്കപ്പുറമെത്തുന്ന, തീക്ഷ്ണവും സ്വതന്ത്രവുമായ ധനകാര്യ മാധ്യമ പ്രവര്‍ത്തനത്തിന് ദീര്ഘകാലമായിത്തന്നെ ആവശ്യമുണ്ടെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. മേഖലാ കേന്ദ്രങ്ങളിലും രാജ്യത്ത് ഉടനീളമുള്ള വ്യവസായ, ഉത്പാദക ക്ലസ്റ്ററുകളിലുമായിരിക്കും ഇന്ത്യയുടെ വളര്‍ച്ചയുടെ അടുത്ത അധ്യായം രചിക്കപ്പെടുകയെന്ന് ഞങ്ങള്‍ കരുതുന്നു. ആ കഥകള്‍ ഉപരിപ്ലവമായ ഡിജിറ്റല്‍ കമന്ററിക്കപ്പുറം ശ്രദ്ധയോടെ റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടതുണ്ട്. ബഹളങ്ങള്‍ക്കപ്പുറം കാതലുള്ള ശബ്ദത്തിന് ഇടമുണ്ട് തന്നെ.
ബിസിനസ്സിന്റെ രാഷ്ട്രീയം ഞങ്ങള്‍ വിനയത്തോടെ വിട്ടുകളയും, അത് മറ്റുള്ളവര്‍ ആഘോഷിക്കട്ടെ
ലളിതമായ കഥകള്‍, നേരെ, താത്പര്യങ്ങളൊന്നുമില്ലാതെ പറയാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കമ്പനികളുടെയും വിപണിയുടെയും വാര്‍ത്തകളായിരിക്കും ഞങ്ങള്‍ പ്രധാനമായും റിപ്പോര്‍ട്ട് ചെയ്യുക, അവയുടെ പുരോഗതിയെ രൂപപ്പെടുത്തുന്ന സാമ്പത്തിക നയങ്ങളെ ഞങ്ങള്‍ സൂക്ഷ്മമായി പിന്തുടരും. വലിയൊരു ആശയം പരാജയപ്പെടുമ്പോള്‍ അതും ഞങ്ങള്‍ നിങ്ങളോടു പറയും. ബിസിനസ്സിന്റെ രാഷ്ട്രീയം ഞങ്ങള്‍ വിനയത്തോടെ വിട്ടുകളയും, അത് മറ്റുള്ളവര്‍ ആഘോഷിക്കട്ടെ.
രണ്ടാം നിര നഗരങ്ങളില്‍നിന്നുള്ള കൂടുതല്‍ കരുത്തുള്ള കഥകള്‍ ഞങ്ങള്‍ കൊണ്ടുവരും, വന്‍ നഗരങ്ങളില്‍നിന്നുള്ള വലിയ കഥകളെ ബലികഴിച്ചുകൊണ്ടാവില്ല, അത്.
അച്ചടി ലോകത്തിന്റെ ഉയര്‍ച്ചയും വീഴ്ചയും പുനര്‍ ജന്മവും കണ്ടവരാണ് നമ്മള്. അച്ചടി മഷി പുരണ്ട അക്ഷരങ്ങള്‍ വംശനാശത്തിന്റെ വക്കില്‍നിന്ന് ജീവിതം തിരിച്ചുപിടിക്കുകയാണ്. ഗൗരവമാര്‍ന്ന ബിസിനസ് ജേണലിസത്തില്‍ പ്രിന്റ് അതിന്റെ നായക സ്ഥാനം തിരിച്ചുപിടിച്ചിരിക്കുന്നു. സമ്പദ് രംഗത്തെ രേഖപ്പെടുത്തുന്നതില്‍ അതിന്റെ സ്ഥാനം പകരം വയ്ക്കാനില്ലാത്തതാണ്. കര്‍ക്കശവും സ്വതന്ത്രവുമായ ബിസിനസ് റിപ്പോര്‍ട്ടിങ് ചിന്താശേഷിയുള്ള വായനക്കാരെ സ്വാധീനിക്കുന്നതു തന്നെ അതിനു തെളിവ്. ഇന്ത്യയുടെ വളര്‍ച്ചയുടെ കഥ ഏറ്റവും ആധികാരികമായി ഇതള്‍ വിടരുന്നത് അച്ചടിച്ച പുറങ്ങളിലാണ്, അവസാന വാക്ക് മഷി പുരണ്ട അക്ഷരങ്ങളുടേതു തന്നെ.
ഫിനാന്‍ഷ്യല്‍ ജേണലിസത്തില്‍ പുതിയൊരു സ്റ്റാന്‍ഡേര്‍ഡ് കൊണ്ടുവരുമെന്ന് ഞങ്ങള്‍ ഉറപ്പു നല്കുന്നു
അതേസമയം തന്നെ ഡിജിറ്റല്‍ പതിപ്പില്‍ ഞങ്ങള്‍ പുതിയൊരു ഭാഷ സൃഷ്ടിക്കും. എല്ലാവരുടെയും ജീവിതത്തില്‍ ഒരല്‍പ്പം എഐ ഉണ്ടെന്ന പഴയ പറച്ചിലൊക്കെ വിട്ട് എഐ എല്ലായിടത്തേക്കും വ്യാപിച്ചിരിക്കുന്നുവെന്ന തിരിച്ചറിവിലേക്ക് നമ്മളിപ്പോള്‍ എത്തിയിരിക്കുന്നു. നമ്മള് ചെയ്യുന്ന എല്ലാത്തിലും ഇപ്പോള്‍ അതുണ്ട്. ദി ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡില്‍ ഞങ്ങള്‍ ചെയ്യുന്ന എല്ലാത്തിലും സാങ്കേതിക വിദ്യ നിഴല്‍ പോലെ ഒപ്പമുണ്ടാവും. സാങ്കേതിക വിദ്യ അതിന്റെ മുന്നേറ്റം തുടരും, ആര്‍ക്കും അതു തടയാനാവില്ല.
ഇന്ത്യയുടെ അസ്ഥിര സൂചികകള്‍ ഉയരുകയും ജീവിതം ഒരുപാടു പേര്‍ക്കു ദുസ്സഹമാവുകയും ചെയ്യുമ്പോള്‍ ദി ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ് പ്രകാശ ഗോപുരം പോലെ അവര്‍ക്കു മുന്നില്‍ നില്ക്കും, ശാന്തമായി മുന്നോട്ടുള്ള വഴി കാണിക്കും. ഫിനാന്‍ഷ്യല്‍ ജേണലിസത്തില്‍ പുതിയൊരു സ്റ്റാന്‍ഡേര്‍ഡ് കൊണ്ടുവരുമെന്ന് ഞങ്ങള്‍ ഉറപ്പു നല്കുന്നു.
ആന്റോ ടി ജോസഫ്
എഡിറ്റര്‍
ദി ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates