നിക്കി സൂചികയ്ക്ക് അഞ്ചുശതമാനം നേട്ടം 
Business

Asian market: ട്രംപ് താരിഫില്‍ തകര്‍ന്നടിഞ്ഞ ഏഷ്യന്‍ വിപണി തിരിച്ചുകയറി; നിക്കി സൂചികയ്ക്ക് അഞ്ചുശതമാനം നേട്ടം

അമേരിക്ക ഏര്‍പ്പെടുത്തിയ പകരച്ചുങ്കത്തില്‍ ഇന്നലെ തകര്‍ന്നടിഞ്ഞ ഏഷ്യന്‍ വിപണി ഇന്ന് തിരിച്ചുകയറി

സമകാലിക മലയാളം ഡെസ്ക്

ടോക്കിയോ: അമേരിക്ക ഏര്‍പ്പെടുത്തിയ പകരച്ചുങ്കത്തില്‍ ഇന്നലെ തകര്‍ന്നടിഞ്ഞ ഏഷ്യന്‍ വിപണി ഇന്ന് തിരിച്ചുകയറി. ജപ്പാനിലെ നിക്കി 225 സ്റ്റോക്ക് സൂചിക അഞ്ചുശതമാനമാണ് ഉയര്‍ന്നത്. യുഎസ് താരിഫ് ലോക സമ്പദ് വ്യവസ്ഥയില്‍ സൃഷ്ടിച്ച അനിശ്ചിതത്വത്തില്‍ ഇന്നലെ നിക്കി സൂചിക ഏകദേശം എട്ടു ശതമാനമാണ് ഇടിഞ്ഞത്. ഇതിന് പിന്നാലെയാണ് നിക്കി സൂചികയുടെ തിരിച്ചുവരവ്.

നിക്കി 225 സ്റ്റോക്ക് സൂചിക 32,819 പോയിന്റ് ആയാണ് ഉയര്‍ന്നത്. ടോക്കിയോവിലെ വിപണി തുറന്ന് അരമണിക്കൂറിന് ശേഷമാണ് മുന്നേറ്റം.ദക്ഷിണ കൊറിയയുടെ കോസ്പിയും നേട്ടം ഉണ്ടാക്കി. രണ്ടു ശതമാനമാണ് മുന്നേറിയത്. ന്യൂസിലന്‍ഡിലെയും ഓസ്ട്രേലിയയിലെയും വിപണികളും നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.

തിങ്കളാഴ്ച 'ട്രംപ് താരിഫില്‍' ഏഷ്യന്‍ വിപണികള്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. ഹോങ്കോങ്ങിലെ ഓഹരികള്‍ 13 ശതമാനമാണ് താഴ്ന്നത്. 1997ലെ ഏഷ്യന്‍ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും മോശം ദിവസമായിരുന്നു ഇന്നലത്തേത്. മറ്റ് രാജ്യങ്ങള്‍ വ്യാപാര കരാറിന് സമ്മതിച്ചാല്‍, ട്രംപ് താരിഫ് കുറയ്ക്കാന്‍ തയ്യാറായേക്കുമെന്നാണ് റിപ്പോര്‍ട്ട്.എന്നാല്‍ ദീര്‍ഘകാലത്തേക്ക് അദ്ദേഹം താരിഫുകളില്‍ ഉറച്ചുനിന്നാല്‍, ഓഹരി വിലകള്‍ കൂടുതല്‍ ഇടിഞ്ഞേക്കാമെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം

ടി20 റാങ്കില്‍ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് സൂര്യകുമാര്‍ യാദവ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി അഭിഷേക്

വാജ്പേയിയെ രാഷ്ട്രപതിയാക്കി അഡ്വാനിയെ പ്രധാനമന്ത്രിയാക്കാന്‍ ബിജെപി നീക്കം നടത്തി; പുതിയ വെളിപ്പെടുത്തല്‍

ഇങ്ങനെ ചെയ്താൽ ഡ്രൈ നട്ട്സും സീഡ്‌സും കേടുവരില്ല

SCROLL FOR NEXT