Noel Tata file/ANI
Business

ടാറ്റ സണ്‍സിനെ പിന്‍വാതിലിലൂടെ സ്വന്തമാക്കാന്‍ ശ്രമം, നോയല്‍ കുടുംബാധിപത്യത്തിന് ശ്രമിക്കുന്നു; ആഞ്ഞടിച്ച് ജിമ്മി ടാറ്റ

ടാറ്റ ഗ്രൂപ്പിലെ തര്‍ക്കം പുതിയ തലത്തിലേക്ക് നീങ്ങുന്നുവെന്ന സൂചന നല്‍കി ടാറ്റ ട്രസ്റ്റുകളുടെ ചെയര്‍മാന്‍ നോയല്‍ ടാറ്റയ്‌ക്കെതിരെ മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ ഇളയ സഹോദരന്‍ ജിമ്മി ടാറ്റ രംഗത്ത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പിലെ തര്‍ക്കം പുതിയ തലത്തിലേക്ക് നീങ്ങുന്നുവെന്ന സൂചന നല്‍കി ടാറ്റ ട്രസ്റ്റുകളുടെ ചെയര്‍മാന്‍ നോയല്‍ ടാറ്റയ്‌ക്കെതിരെ മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ ഇളയ സഹോദരന്‍ ജിമ്മി ടാറ്റ രംഗത്ത്. ടാറ്റ ട്രസ്റ്റുകള്‍ക്ക് ഭൂരിഭാഗം ഓഹരികളുള്ള ടാറ്റ സണ്‍സിനെ ഒരു തരം പിന്‍വാതില്‍ ഏറ്റെടുക്കലിന് വിധേയമാക്കാന്‍ ശ്രമം നടക്കുന്നുണ്ടോ എന്ന് ജിമ്മി സംശയം പ്രകടിപ്പിച്ചു. ട്രസ്റ്റികളില്‍ ഒരു ചെറിയ വിഭാഗത്തിലേക്ക് മാത്രം അധികാരം കേന്ദ്രീകരിക്കാന്‍ ഇടയാക്കുന്ന സംഭവവികാസങ്ങളെ അദ്ദേഹം ചോദ്യം ചെയ്തു. സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിലെ സ്ഥിരം ട്രസ്റ്റിയായ ജിമ്മി ടാറ്റ, ദീര്‍ഘകാലത്തെ മൗനത്തിന് ശേഷമാണ് പ്രതികരിച്ചത്.

സഹട്രസ്റ്റിക്കുള്ള കത്തില്‍ ടാറ്റ സണ്‍സിനെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനെ ജിമ്മി അനുകൂലിച്ചു. ചെയര്‍മാനായി എന്‍ ചന്ദ്രശേഖരന്റെ പുനര്‍നിയമനത്തെയും അദ്ദേഹം പിന്തുണച്ചു. എന്നാല്‍ ടാറ്റ കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ അദ്ദേഹം, ഭാവിയില്‍ ടാറ്റ ഗ്രൂപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ സജീവമായി ഇടപെടുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ജീവകാരുണ്യം ലക്ഷ്യമുള്ള ടാറ്റ ട്രസ്റ്റുകളില്‍ കുടുംബാധിപത്യം ഉറപ്പിക്കാന്‍ നോയല്‍ ടാറ്റ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

ഒരു ട്രസ്റ്റില്‍ ഒരേ കുടുംബത്തില്‍ നിന്നുള്ള ഒന്നിലധികം അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഒട്ടും ഉചിതമല്ല. ഇത് ടാറ്റ സണ്‍സില്‍ ട്രസ്റ്റുകള്‍ക്ക് ഉടമസ്ഥാവകാശം നല്‍കുന്നതിന് തുല്യമാണ്. 2013-14 കാലഘട്ടത്തില്‍ ടാറ്റ സണ്‍സിന്റെ ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷനില്‍ വരുത്തിയ ഭേദഗതികളെയും അദ്ദേഹം വിമര്‍ശിച്ചു. ചാരിറ്റബിള്‍ ട്രസ്റ്റുകളും ടാറ്റ സണ്‍സിന്റെ വാണിജ്യ പ്രവര്‍ത്തനങ്ങളും തമ്മിലുണ്ടായിരുന്ന വേര്‍തിരിവിനെ ഇത് അടിസ്ഥാനപരമായി അട്ടിമറിച്ചെന്നും ജിമ്മി ടാറ്റ വിമര്‍ശിച്ചു. ട്രസ്റ്റ് ചെയര്‍മാന് വീറ്റോ അധികാരവും ഡയറക്ടര്‍മാരെ നിയമിക്കാനുള്ള അവകാശവും നല്‍കിക്കൊണ്ടാണ് ഈ മാറ്റം വരുത്തിയത്.

ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് ലഭിച്ച പിന്തുണയെ കുറിച്ചും ജിമ്മി ടാറ്റയുടെ കത്തില്‍ പറയുന്നു. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ കമ്പനി കൈവരിച്ച റെക്കോര്‍ഡ് വരുമാനവും ലാഭവിഹിത വിതരണവും കണക്കിലെടുത്ത് അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതിനെയും ജിമ്മി ടാറ്റ പിന്തുണച്ചു. ടാറ്റ സണ്‍സിനെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വാദിച്ചു. കമ്പനിയില്‍ നിലനില്‍ക്കുന്ന രഹസ്യസ്വാഭാവമുള്ള സംസ്‌കാരത്തെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Jimmy Tata accuses Noel of a ‘back-door takeover’ of Tata Sons

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ; ഒറ്റയടിക്ക് ഇടിഞ്ഞത് 560 രൂപ

'മമ്മൂട്ടി സാർ, അടുത്ത തവണ വരുമ്പോൾ താടി കുറച്ച് നരപ്പിച്ചിട്ട് വരണം, ഇല്ലേൽ ഞാൻ നിങ്ങളുടെ ചേട്ടനാണെന്ന് എല്ലാവരും പറയും'; പൊട്ടിച്ചിരിപ്പിച്ച് ധനുഷ്

വിരമിച്ച നാവികർക്ക് ആശ്വാസം: 75 പിന്നിട്ടവർക്കെല്ലാം ഒരു ലക്ഷം വീതം ലഭിക്കും

'അക്വാന്‍' ചുഴലിക്കാറ്റ് കേരളത്തിന് തിരിച്ചടി; തുലാവര്‍ഷം ദുര്‍ബലമാകുന്നു

ആംബുലൻസിൽ കയറ്റാൻ വിസമ്മതിച്ചു; ആദിവാസി സ്ത്രീയുടെ മൃതദേഹം മുളയിൽ കെട്ടി രണ്ട് കിലോമീറ്ററോളം ചുമന്ന് കുടുംബാംഗങ്ങൾ