kerala gold rate today AI image
Business

ഒറ്റയടിക്ക് വര്‍ധിച്ചത് 920 രൂപ, 84,000ലേക്ക്; റെക്കോര്‍ഡ് ഭേദിച്ച് കുതിപ്പ്

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് 83,000 കടന്ന് 84000ലേക്ക് അടുത്തിരിക്കുകയാണ് സ്വര്‍ണവില. പവന് 920 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്. 83,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 115 രൂപയാണ് വര്‍ധിച്ചത്. 10,480 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ രണ്ടു തവണയായി 680 രൂപയാണ് വര്‍ധിച്ചത്. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്തംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില എണ്‍പതിനായിരം പിന്നിട്ടത്. മൂന്നാഴ്ചക്കിടെ പവന് 6000 രൂപയിലധികമാണ് വര്‍ധിച്ചത്.

യുഎസ് പലിശ നിരക്ക് കുറച്ചതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയുടെ ഇടിവിന് കാരണമായത്. എന്നാല്‍ കൂടുതല്‍ ആവശ്യക്കാര്‍ എത്തിയതോടെയാണ് സ്വര്‍ണവില വീണ്ടും ഉയര്‍ന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന സംസ്ഥാനത്തും പ്രതിഫലിക്കുകയായിരുന്നു.

kerala gold rate today, gold rate in record level

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രി, കേരളത്തെ വനിത മുഖ്യമന്ത്രിക്കായി പാകപ്പെടുത്തുകയാണ് ലക്ഷ്യം; കെ സി വേണുഗോപാല്‍

നാലുപാടും പറന്നത് 19 സിക്‌സുകള്‍! ആദ്യ ജയത്തിനു ചെന്നൈ താണ്ടണം 251 റണ്‍സ്

കിറ്റ് വിവാദത്തില്‍ കഴമ്പില്ല, അതാണ് പൊലീസ് കേസെടുക്കാത്തത്: സുരേഷ് ഗോപി

ഹോര്‍മൂസ് തുറക്കണം, ഇറാന് നേരെ ട്രംപിന്റെ അസഭ്യവര്‍ഷം; തിങ്കളാഴ്ച നിര്‍ണായകമെന്നും മുന്നറിയിപ്പ്

SCROLL FOR NEXT