സ്വര്‍ണവില 72,000ല്‍ താഴെ തന്നെ  ഫയൽ
Business

സ്വര്‍ണ വില വീണ്ടും താഴേക്ക്; പവന് 360 രൂപ കുറഞ്ഞു

ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8710 രൂപയാണ്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 69,680 രൂപ. ഗ്രാമിന് 45 രൂപ കുറഞ്ഞ് 8710 രൂപയായി.

ഈ മാസം രണ്ടാം വാരത്തില്‍ 68,880 ലേക്ക് കൂപ്പ് കുത്തിയ സ്വര്‍ണവില പിന്നീട് കരകയറുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയത്.ഇന്നലെ വീണ്ടും 70,000ന് മുകളിലെത്തിയെങ്കിലും വീണ്ടും വില ഇടിഞ്ഞു.

ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്. എന്നാല്‍ ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ് പ്രകടമായതോടെ നിക്ഷേപകര്‍ അവിടേയ്ക്ക് നീങ്ങിയതാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവില ഇടിയാന്‍ കാരണമായത്.

കൊച്ചിയില്‍ ലൈറ്റ് ട്രാം സര്‍വീസ്, കെഎംആര്‍എല്‍ മുന്നോട്ട്; എംജി റോഡ്- ഹൈക്കോടതി-തേവര റൂട്ടില്‍ 6.2 കിലോമീറ്റര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോളജില്‍ വെച്ച് എന്തോ നടന്നിട്ടുണ്ട്, ലോണ്‍ ആപ്പിന്റെ ഭീഷണിയിലല്ല നിതിന്‍ മരിച്ചത്; തള്ളിക്കളയാന്‍ ശ്രമിച്ചാല്‍ ഞങ്ങളും ഭൂമിയില്‍ കാണില്ല'

കൈയില്‍ ആയിരം രൂപ ഉണ്ടോ?, മക്കളുടെ ഭാവി സുരക്ഷിതമാക്കാം; അറിയാം എന്‍പിഎസ് വാത്സല്യ, ഫീച്ചറുകള്‍

'ക്രെഡിറ്റ് മുഴുവന്‍ രാഹുല്‍ ഗാന്ധിക്ക്; യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും; മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും'

'ഞാൻ വളരെ പരുക്കനായ അച്ഛനാണ്, എന്റെ ഹൃദയമിടിപ്പാണ് അവർ'; മക്കളെക്കുറിച്ച് റാം ചരൺ

നിതിന്റെ ഫോണിലേക്ക് വന്നത് 98 കോളുകളും സന്ദേശങ്ങളും, ടീച്ചറെ വിളിച്ചത് മാനസിക വിഷമം ഉണ്ടാക്കിയെന്ന് പൊലീസ്

SCROLL FOR NEXT