kerala gold rate today Ai image
Business

റെക്കോര്‍ഡ് ഭേദിച്ച് കുതിപ്പ്; സ്വര്‍ണവില 83,000ലേക്ക്, മൂന്നാഴ്ചയ്ക്കിടെ വര്‍ധിച്ചത് 5000 രൂപ

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 320 രൂപ വര്‍ധിച്ചതോടെയാണ് ശനിയാഴ്ചത്തെ 82,240 എന്ന റെക്കോര്‍ഡ് തിരുത്തിയത്. ഇന്ന് 82,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. നികുതിയും പണിക്കൂലിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും.

ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 10,320 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്തംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില എണ്‍പതിനായിരം പിന്നിട്ടത്.

യുഎസ് പലിശ നിരക്ക് കുറച്ചതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയുടെ ഇടിവിന് കാരണമായത്. എന്നാല്‍ കൂടുതല്‍ ആവശ്യക്കാര്‍ എത്തിയതോടെയാണ് സ്വര്‍ണവില വീണ്ടും ഉയര്‍ന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന സംസ്ഥാനത്തും പ്രതിഫലിക്കുകയായിരുന്നു.

kerala gold rate in record level, crosses 82,000

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു