kerala gold rate പ്രതീകാത്മക ചിത്രം
Business

സ്വര്‍ണവില ഫസ്റ്റ് ഗിയറില്‍ തന്നെ, ഒറ്റയടിക്ക് 920 രൂപ വര്‍ധിച്ചു; 94,000ലേക്ക്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് പവന് ഒറ്റയടിക്ക് 920 രൂപയാണ് വര്‍ധിച്ചത്. 93,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 115 രൂപയാണ് വര്‍ധിച്ചത്. 11,715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ പവന് ഏകദേശം 16000 രൂപ കുറഞ്ഞ് ശനിയാഴ്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ ശേഷം ഇന്നലെ മുതലാണ് വില ഉയരാന്‍ തുടങ്ങിയത്. എന്നാല്‍ ഈ വര്‍ധന താല്‍ക്കാലികം മാത്രമാണെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

ചൊവ്വാഴ്ചയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപയില്‍ താഴെയെത്തിയത്. ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയ്ക്ക് വിനയായത്. ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate on 24 november

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകളുടെ ലൈസന്‍സ് റദ്ദാക്കും; രോഗികള്‍ക്കും പാര്‍ശ്വഫലം അറിയിക്കാം; 'വെളുപ്പിക്കല്‍ ക്രീമുകള്‍'ക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍

യുഎഇയില്‍ ഇനി എല്ലാം എളുപ്പം; സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് 'മിറ' എഐ അസിസ്റ്റന്റ്

കണ്ടക്ടർ ലൈസൻസുണ്ടോ? കേരള സർവകലാശാലയിൽ ജോലി നേടാം

സര്‍ക്കാര്‍ അനുമതിയില്ലാത്ത ക്രിമുകള്‍ വില്‍ക്കാന്‍ അനുവദിക്കില്ല; 50 വര്‍ഷത്തിനിടെ നെല്‍പ്പാടങ്ങളില്‍ 80 ശതമാനം കുറവ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ വിവാഹം മറച്ചുവച്ചു, വ്യാജ സത്യവാങ്മൂലം കാണിച്ച് രണ്ടാം വിവാഹം; 32കാരൻ പിടിയിൽ