കണ്ടക്ടർ ലൈസൻസുണ്ടോ? കേരള സർവകലാശാലയിൽ ജോലി നേടാം

എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും മോട്ടോർ വാഹന വകുപ്പ് അനുവദിച്ച സാധുവായ കണ്ടക്ടർ ലൈസൻസുമുള്ളവർക്ക് അപേക്ഷിക്കാം.
University of Kerala jobs
Applications are invited for appointment to the post of casual conductor on a daily-wage basis in the Transport Department of the University of Kerala.ai image
Edited By:
Updated on: 
1 min read

കേരള സർവകലാശാലയുടെ ട്രാൻസ്‌പോർട്ട് വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ കാഷ്വൽ കണ്ടക്ടർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും മോട്ടോർ വാഹന വകുപ്പ് അനുവദിച്ച സാധുവായ കണ്ടക്ടർ ലൈസൻസുമുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള സമയം ഡിസംബർ 7 വൈകിട്ട് അഞ്ചു മണി വരെയാണ്.

University of Kerala jobs
2,000 ഒഴിവുകൾ; കൊച്ചി മെട്രോ മുതൽ വിമാനത്താവളങ്ങൾ വരെ അവസരം; അഭിമുഖം ഡിസംബർ 5ന്...

ഒഴിവുകളും ശമ്പളവും

കാഷ്വൽ കണ്ടക്ടർ തസ്തികയിലേക്ക് ഒഴിവുകൾ ഉണ്ടാകുന്നതിനനുസരിച്ച് നിയമനം നടത്തുന്നതിനായി പാനൽ തയ്യാറാക്കുകയാണ് സർവകലാശാല.

പ്രതിദിനം 710 രൂപ നിരക്കിൽ വേതനം ലഭിക്കും. പ്രതിമാസം പരമാവധി 19,170 രൂപയാണ് ലഭിക്കുക. 89 ദിവസത്തേക്കുള്ള ദിവസവേതന അടിസ്ഥാനത്തിലായിരിക്കും നിയമനം.

University of Kerala jobs
ISRO-യിൽ ഫ്രഷേഴ്‌സിന് അവസരം; 400 ഒഴിവുകൾ, +2 മുതൽ യോഗ്യത

യോഗ്യതകൾ

എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.

മോട്ടോർ വാഹന വകുപ്പ് അനുവദിച്ച സാധുവായ കണ്ടക്ടർ ലൈസൻസും ഉണ്ടായിരിക്കണം.

2026 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ടവർക്ക് നിലവിലെ സർക്കാർ ചട്ടങ്ങൾ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കും.

അപേക്ഷകർക്ക് കുറഞ്ഞത് 158 സെന്റിമീറ്റർ ഉയരവും 76 സെന്റിമീറ്റർ നെഞ്ചളവും ഉണ്ടായിരിക്കണം.

ശാരീരിക വൈകല്യമുള്ളവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.

University of Kerala jobs
ഓഫീസ് അറ്റൻഡർ മുതൽ ലൈബ്രേറിയൻ വരെ; കൊച്ചിൻ ദേവസ്വം ബോർഡിൽ 22 ഒഴിവുകൾ

അപേക്ഷാ ഫീസ്

ജനറൽ വിഭാഗത്തിലെ അപേക്ഷകർ 250 രൂപയും എസ്.സി, എസ്.ടി വിഭാഗക്കാർ 125 രൂപയുമാണ് അപേക്ഷാ ഫീസായി അടയ്ക്കേണ്ടത്. ഓൺലൈൻ പേയ്‌മെന്റ് മുഖേന മാത്രമേ ഫീസ് അടയ്ക്കാൻ കഴിയൂ.

University of Kerala jobs
MG University-യിൽ 26 ഒഴിവുകൾ; അധ്യാപക, ടെക്നിക്കൽ, സെക്യൂരിറ്റി തസ്തികകളിൽ അവസരം

എങ്ങനെ അപേക്ഷിക്കാം?

കേരള സർവകലാശാലയുടെ റിക്രൂട്ട്‌മെന്റ് പോർട്ടലായ https://recruit.keralauniversity.ac.in/homePage വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ആവശ്യമായ സർട്ടിഫിക്കറ്റുകളും രേഖകളും അപ്‌ലോഡ് ചെയ്യണം.

അസി. സിവിൽ സർജൻ റാങ്കിൽ താഴെയല്ലാത്ത സർക്കാർ മെഡിക്കൽ പ്രാക്ടീഷണറിൽ നിന്ന് നിശ്ചിത മാതൃകയിലുള്ള ശാരീരിക ക്ഷമതാ സർട്ടിഫിക്കറ്റ് വാങ്ങി അപ്‌ലോഡ് ചെയ്യണം.

കാഴ്ച പരിശോധന ഉൾപ്പെടെയുള്ള വിവരങ്ങൾ സർട്ടിഫിക്കറ്റിൽ ഉണ്ടായിരിക്കണം. അഭിമുഖസമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഹാജരാക്കണം.

കൂടുതൽ വിവരങ്ങൾക്ക് 0471-2386209 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം. ഇ-മെയിൽ: ada4a@keralauniversity.ac.in.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://keralauniversity.ac.in/pdfs/jobNoti/notification1795426950.pdf

University of Kerala jobs
25,000 രൂപ വിദ്യാർഥിനികൾക്ക് സ്കോളർഷിപ്പ്, ഇപ്പോൾ അപേക്ഷിക്കാം
Summary

Applications are invited for appointment to the post of casual conductor on a daily-wage basis in the Transport Department of the University of Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER