kerala gold  Ai image
Business

ഒറ്റയടിക്ക് രണ്ടായിരം രൂപ കൂടി; സ്വര്‍ണവില 1,15,000ലേക്ക്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 2120 രൂപയാണ് കൂടിയത്. 1,14,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 265 രൂപയാണ് കൂടിയത്. 14,355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് നിലനില്‍ക്കുന്നത്. ഇന്നലെ രാവിലെ വില കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ തിരിച്ചുകയറുന്നതാണ് ദൃശ്യമായത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു.

kerala gold rate today, gold rate increased

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് പരാജയം എൽഡിഎഫിന്റെ അവസാനമല്ല; കൂടുതൽ കരുത്തോടെ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഗണ്‍മാന്‍മാരുടെ 'രക്ഷാപ്രവര്‍ത്തനം': കേസ് അന്വേഷണത്തിന് പൊലീസിലെ 'സിങ്കം', ആരാണ് ഷൗക്കത്തലി

സെക്രട്ടേറിയറ്റിന്റെ 'സമര കവാടം' വീണ്ടും തുറന്നു; നടപടി നീണ്ട 10 വര്‍ഷത്തിന് ശേഷം ( വീഡിയോ)

'പൂക്കി എക്സ്പ്രഷൻ'; വൈറല്‍ വിഡിയോയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളെ സ്ഥലംമാറ്റി; ഇനി ക്രമസമാധാന ചുമതലയിൽ

SCROLL FOR NEXT