

നടി തൃഷ രാഷ്ട്രീയ പ്രവേശനം നടത്തിയേക്കാമെന്നുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചിട്ട് നാളുകളാണ്. ഇപ്പോഴിതാ തമിഴ്‌നാട്ടില്‍ നിന്നുള്ള പുതിയ വാര്‍ത്തകളും ഈ ചര്‍ച്ചകള്‍ക്ക് ശക്തി പകരുകയാണ്. തൃഷയുടെ പേരില്‍ ആരാധകര്‍ പുതിയൊരു സംഘടന രൂപീകരിച്ചിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി ജയലളിതയുമായി ബന്ധപ്പെടുത്തിയാണ് സംഘടനയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്.
'ഇളയ പുരട്ചി തലൈവി തൃഷ പേരവൈ' എന്ന പേരിലാണ് ആരാധകര്‍ സംഘടന രൂപീകരിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലിയാണ് ആരാധകര്‍ സംഘടന രൂപീകരിച്ചിരിക്കുന്നത്. സംഘടന രൂപീകരിച്ച സമയവും, സംഘടനയ്ക്ക് നല്‍കിയിരിക്കുന്ന പേരും രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ക്ക് ശക്തി പകരുന്നുണ്ട്.
ജയലളിതയെ വിളിച്ചിരുന്നത് പുരട്ചി തലൈവി എന്നായിരുന്നു. ഇളയ പുരട്ചില തലൈവി എന്ന് തൃഷയെ വിളിക്കുമ്പോള്‍ ജയലളിതയുടെ പിന്‍ഗാമിയെന്ന സൂചനയാണ് സംഘടന നല്‍കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം തൃഷയെ രാഷ്ട്രീയത്തില്‍ കാണാന്‍ സാധിച്ചാല്‍ സന്തോഷമാകുമെന്ന് സംഘടനയുടെ കോര്‍ഡിനേറ്റര്‍ രാജഗോപാല്‍ പറഞ്ഞു. ജയലളിതയുടേതിന് സമാനമായ ശക്തമായ വ്യക്തിത്വവും നേതൃഗുണവും തൃഷയ്ക്കുണ്ടെന്നും സംഘടന പറയുന്നു. സംഘടനയുടെ രൂപീകരണത്തിനൊപ്പം തൃഷയ്ക്ക് ഇളയ പുരട്ചി തലൈവി എന്ന പദവി നല്‍കുകയും ചെയ്തു. അതേസമയം രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് തൃഷ ഇതുവരെ പരസ്യപ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates