'അനു നല്ല നടിയല്ലേ, ഇതും ചെയ്ത് കാണിച്ചു കൊടുക്ക്'; ആ വാശിയിലാണ് മെലിഞ്ഞത്: അനു സിത്താര

എത്ര തടിയുണ്ടെങ്കിലും നമ്മളെ കാണുമ്പോള്‍ നമുക്ക് കൊള്ളാം എന്ന് തോന്നിക്കഴിഞ്ഞാല്‍ അവിടെ ഓക്കെയാണ്.
Anu Sithara
Anu Sithara
Updated on: 
2 min read

മെലിഞ്ഞതിന് പിന്നിലെ കാരണവും അധ്വാനത്തെക്കുറിച്ചും നടി അനു സിത്താര. ഹെയ്ല്‍ മേരി എന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് താന്‍ മെലിഞ്ഞതെന്നാണ് അനു സിത്താര പറയുന്നത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ഒരിടവേളയ്ക്ക് ശേഷം അനു സിത്താര അഭിനയിക്കുന്ന ചിത്രമാണ് ഹെയ്ല്‍ മേരി. താരത്തിന്റെ വാക്കുകളിലേക്ക്:

മെലിയാനുള്ള കാരണം ഹെയ്ല്‍ മേരി എന്ന സിനിമ മാത്രമാണ്. ഞാന്‍ ദുബായിലുള്ള സമയത്താണ് രഞ്ജിത്തേട്ടന്‍ എന്ന സിനിമയിലേക്ക് വിളിക്കുന്നത്. കുറച്ച് തടി കുറയ്ക്കണമെന്ന് പറഞ്ഞു. ഒന്നോ രണ്ടോ കിലോ കുറയ്ക്കാം, അത് എളുപ്പമല്ലേ എന്ന് ഞാന്‍ ചിന്തിച്ചു. അവിടെ ക്ലാസെടുക്കുമ്പോള്‍ തന്നെ അത്തരത്തിലുള്ള മാറ്റങ്ങള്‍ വരാറുണ്ട്. വയനാട്ടില്‍ ഷൂട്ടിന്റെ ആദ്യത്തെ ദിവസം കുറച്ചുകൂടി തടി കുറയ്ക്കണമെന്ന് പറഞ്ഞു.

ഞാന്‍ മൂന്ന് വര്‍ഷം കഴിഞ്ഞ് ചെയ്യുന്ന സിനിമയാണ്. കഥാപാത്രത്തിന് വേണ്ടി സംവിധായകന്‍ പറഞ്ഞതാണ്. എന്നോട് എല്ലാവരുമൊന്നും അങ്ങനെ പറയാറില്ല. ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ എങ്ങനെ കുറയ്ക്കുമെന്ന് ടെന്‍ഷനുണ്ടായിരുന്നു. ബസിലെ ഒരു സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെ, ക്യാമറാമാന്‍ റോബി ചേട്ടന്‍ വന്ന് അനു, അങ്ങ് കുറയ്ക്ക്, കുറച്ച് കാണിച്ചു കൊടുക്കൂ എന്ന് പറഞ്ഞ് എന്നെ ബൂസ്റ്റ് ചെയ്തു. അത് കേട്ടപ്പോള്‍ എനിക്ക് വാശി കയറി. അനു നല്ലൊരു നടിയല്ലേ, ഇക്കാര്യം ചെയ്തങ്ങ് കാണിച്ചു കൊടുക്കൂവെന്ന് പറഞ്ഞ് എന്നെ സപ്പോര്‍ട്ട് ചെയ്തു. ആ എനര്‍ജിയിലാണ് പെട്ടെന്ന് ഇത്രയും തടി കുറഞ്ഞത്.

ഞാന്‍ ഡയറ്റീഷ്യനോട് ആദ്യമേ പറഞ്ഞിരുന്നു എന്നെ കാണുമ്പോള്‍ തോന്നണം മെലിഞ്ഞുവെന്ന്. ഡയറ്റീഷ്യനും ട്രെയ്‌നറും ഉണ്ടാകും. ദിവസവും ചെയ്യേണ്ട എക്‌സസൈസ് ഉണ്ടായിരുന്നു. ഡയറ്റീഷ്യന്‍ എന്തൊക്കെ കഴിക്കണമെന്ന് കൃത്യമായി പറഞ്ഞു തരും. അത്യാവശ്യം കഷ്ടപ്പെട്ടിട്ടുണ്ട്. ഇഷ്ടപ്പെട്ട ഭക്ഷണമൊന്നും മാറ്റി വച്ചിട്ടില്ല. എല്ലാം കഴിച്ചു. പക്ഷെ അളവ് കുറച്ചു. ടൈമിങ് ശരിയാക്കി. അഞ്ച് മണിയ്ക്കു തന്നെ ഡിന്നര്‍ കഴിക്കും. പിന്നെ എക്‌സസൈസും. ഇതെല്ലാം ചെയ്തിട്ടാണ് പെട്ടെന്ന് മാറ്റം വന്നത്.

10-20 ഗ്യാപ്പിന് ശേഷം കൊച്ചിയിലെ ഷൂട്ടിന് എത്തിയപ്പോള്‍ എല്ലാവരും ചോദിച്ചു, എന്താണ് ചെയ്തതെന്ന്. റോബി ചേട്ടനും വന്ന് ചോദിച്ചു. വിശദാശംങ്ങളൊക്കെ ഞാന്‍ പറഞ്ഞു കൊടുത്തിരുന്നു. മുമ്പ് സന്തോഷം എന്ന സിനിമ ചെയ്യുന്ന സമയത്തും ഞാന്‍ മെലിഞ്ഞിരുന്നു. അപ്പോള്‍ ക്ഷീണം വന്നു. കാരണം, ഭക്ഷണം തീരെ കുറച്ചു. ശ്രദ്ധിക്കാതായി. എനിക്ക് പച്ചക്കറിയും സാലഡുമൊന്നും ഇഷ്ടമല്ല. അതിനാല്‍ അത് കട്ട് ചെയ്തു. അതോടെ ക്ഷീണിച്ചു. ഇത്തവണ അതുണ്ടായില്ല. എല്ലാവരും അത് പറയുകയും ചെയ്തു.

പൊട്ടാസ് ബോംബ് ചെയ്യുന്ന സമയത്തും, എന്റെ മനസില്‍ ഞാന്‍ തടിയുള്ള കുട്ടിയാണ്. എനിക്ക് ഭയങ്കര തടിയാണല്ലോ എന്ന് ഞാന്‍ എപ്പോഴും പറയുമായിരുന്നു. പക്ഷെ തടിയുള്ളതു കൊണ്ട് ആത്മവിശ്വാസക്കുറവുണ്ടായിട്ടില്ല. നമ്മള്‍ കംഫര്‍ട്ടബിള്‍ ആയ വസ്ത്രങ്ങള്‍ ധരിച്ചാല്‍ തന്നെ പകുതി പ്രശ്‌നമില്ല. എത്ര തടിയുണ്ടെങ്കിലും നമ്മളെ കാണുമ്പോള്‍ നമുക്ക് കൊള്ളാം എന്ന് തോന്നിക്കഴിഞ്ഞാല്‍ അവിടെ ഓക്കെയാണ്.

പ്രശ്‌നം വരുന്നത് ആരോഗ്യവതിയല്ലെന്ന് തോന്നുമ്പോഴാണ്. നടക്കുമ്പോള്‍ കിതപ്പ്, ഡാന്‍സ് ചെയ്യാന്‍ പറ്റാതാവുന്നുണ്ട് എന്നൊക്കെ വന്നപ്പോള്‍ തടി നിയന്ത്രിക്കണമെന്ന് തോ്ന്നിയിരുന്നു. ഹെയ്ല്‍ മേരിയിലേക്ക് വിളിച്ചപ്പോള്‍ തന്നെ ഞാന്‍ എന്റേതായ രീതിയില്‍ ഡയറ്റൊക്കെ തുടങ്ങിയിരുന്നു. ആരോഗ്യമാണ് എല്ലാത്തിനേക്കാളും വലുത്. സൗന്ദര്യത്തേക്കാള്‍ ഉപരി ആരോഗ്യത്തോടെ ഇരിക്കുക, പരമാവധി ആശുപത്രിയില്‍ പോകാതെ നോക്കുക എന്നതാണ് പ്രധാനം.

Anu Sithara
'രാമായണ'യെ വീഴ്ത്തി 'ഡൂംസ്ഡേ'? ഇന്ത്യൻ ബോക്സ് ഓഫീസിൽ 'ഡൂം' തരം​ഗം; അഡ്വാൻസ് ബുക്കിങ് 100 കോടി കടക്കുമോ?
Anu Sithara
'ജിടിഎ 6 ഫെമിനിസ്റ്റ് പ്രൊപ്പഗാണ്ട'; വിമര്‍ശനങ്ങള്‍ ഇരട്ടത്താപ്പ്, ഇനിയും സഹിക്കില്ലെന്ന് പാര്‍വതി
Anu Sithara
ഗോവന്‍ ചലച്ചിത്ര മേളയില്‍ 'രാമായണ' പ്രദര്‍ശിപ്പിക്കും; ബ്രിക്‌സ് വിഭാഗത്തില്‍ ഉദ്ഘാടന ചിത്രം
Summary

Anu Sithara about her weight loss journey

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER