kerala gold rate meta Ai image
Business

ഒറ്റയടിക്ക് 2920 രൂപ വര്‍ധിച്ചു; സ്വർണവില 1,10,000ന് മുകളിൽ

ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ നല്‍കി വെടിനിര്‍ത്തല്‍ നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മുന്നേറ്റം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ നല്‍കി വെടിനിര്‍ത്തല്‍ നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മുന്നേറ്റം. ഇന്ന് പവന് ഒറ്റയടിക്ക് 2920 രൂപയാണ് വര്‍ധിച്ചത്. 1,12,800 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 365 രൂപയാണ് വര്‍ധിച്ചത്. 14,100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് പ്രധാനമായി സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടര്‍ന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 95 ഡോളറില്‍ താഴെ എത്തി നില്‍ക്കുകയാണ്. ഇതാണ് സ്വര്‍ണവില ഉയരാന്‍ കാരണമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate today, gold rate increased

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദ്ദം; ഓണം മഴയില്‍ മുങ്ങും?, ഇന്നുമുതല്‍ ഉത്രാടം വരെ ശക്തമായ മഴ, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'എന്നെ ഒറ്റയ്ക്ക് വിട്ടാൽ മതി, വേറെയൊന്നും ചെയ്യണ്ട; സ്റ്റേജിൽ കയറുമ്പോൾ പേടി തോന്നാറില്ല'- വിഡിയോ

ഇഡി ആക്രമണക്കേസ് പ്രതികളുടെ സ്റ്റേഷനിലെ ഓണാഘോഷം: പൊലീസിന് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

വാഹന മോഡിഫിക്കേഷന്‍: കര്‍ശന നടപടിക്ക് ഹൈക്കോടതി നിര്‍ദ്ദേശം; പ്രളയ ദുരിതാശ്വാസ വാഹനത്തിന് പിഴ പോരെന്ന് കോടതി

ആഴ്വാര്‍മാര്‍ പാടിപ്പുകഴ്ത്തിയ നൂറ്റെട്ട് ദിവ്യദേശങ്ങളിലൊന്ന്, കിഴക്കോട്ട് ദര്‍ശനമായി തൃക്കാക്കരയപ്പന്‍; പ്രാധാന്യം അറിയാം