സ്വര്‍ണവില വീണ്ടും 57,000 തൊട്ടു ഫയൽ
Business

സ്വര്‍ണവില വീണ്ടും 57,000 തൊട്ടു; ആറുദിവസത്തിനിടെ വര്‍ധിച്ചത് 700 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില ഒരിക്കല്‍ കൂടി 57,000 തൊട്ടു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഒരിക്കല്‍ കൂടി 57,000 തൊട്ടു. ഇന്ന് പവന് 200 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 57,000ല്‍ എത്തിയത്. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 7125 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 11ന് 58,280 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. 20ന് 56,320 രൂപയായി താഴ്ന്നതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.

ഒന്‍പത് ദിവസത്തിനിടെ പവന് 2000ത്തോളം രൂപയാണ് കുറഞ്ഞത്. പിന്നീട് ആറുദിവസത്തിനിടെ 700 രൂപയോളമാണ് വില വര്‍ധിച്ചത്.യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT