ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6715 രൂപ ഫയൽ
Business

കൂടിയും കുറഞ്ഞും സ്വര്‍ണവില; 53,500ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. ഇന്നലെ 320 രൂപ കുറഞ്ഞ സ്വര്‍ണവില വീണ്ടും തിരിച്ചുകയറി തിങ്കളാഴ്ചത്തെ നിരക്കില്‍ എത്തി. 53,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് കൂടിയത്. 6715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50000ന് മുകളില്‍ നില്‍ക്കാന്‍ കാരണം.

മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡും ഇട്ടു. തുടര്‍ന്ന് വില കുറയുന്നതാണ് ദൃശ്യമായത്. 10ന് രേഖപ്പെടുത്തിയ 54,040 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. നാലുദിവസത്തിനിടെ 640 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓണം വാരാഘോഷ സമാപനത്തിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചു; ഉപരാഷ്ട്രപതി പങ്കെടുത്തതിനാൽ പ്രോട്ടോക്കോളെന്ന് മന്ത്രി

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം വെന്റിലേറ്ററില്‍; രാജേഷ് ഇപ്പോഴും കിടപ്പില്‍, പക്ഷെ എല്ലാം അറിയുന്നു; സുഹൃത്ത് പറയുന്നു

സമ്മർദം ഹോർമോണുകളെ വരുതിയിലാക്കാം, പതിവാക്കാം ​ഗ്രീൻ ടീ

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവനം: കെജിഎംഒഎയും മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണ; പദ്ധതി ആദ്യം പുനലൂരില്‍

'എന്നെക്കൊണ്ട് പറ്റില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ ദിവസങ്ങള്‍'; 14 കിലോ കൂട്ടിയും, പിന്നെ കുറച്ചും ഞെട്ടിച്ച് നിമിഷ