kerala gold rate file
Business

ഒറ്റയടിക്ക് 1120 രൂപ ഇടിഞ്ഞു; സ്വര്‍ണവില 1,12,000ല്‍ താഴെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കനത്ത ഇടിവ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കനത്ത ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 1120 രൂപയാണ് കുറഞ്ഞത്. 1,11,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 140 രൂപയാണ് കുറഞ്ഞത്. 13,995 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പനിരക്ക് കുറയ്ക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടിയതും അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ഉണര്‍വിലാണ് എന്ന റിപ്പോര്‍ട്ടുകളും എണ്ണവിലയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് നൂറ് ഡോളറിന് മുകളിലാണ്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate today, gold rate declined

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസപ്പടി ഡയറിയില്‍ വി ഡി സതീശന്റേയും പേര്; രേഖ പുറത്തുവിട്ട് ഷോണ്‍ ജോര്‍ജ്

ക്ഷേത്ര കവർച്ചക്കേസ്: 13 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ; പൂട്ടിട്ടത് ഫേസ്ബുക്ക് അക്കൗണ്ട് പിന്തുടർന്ന്

ചിരകിയ തേങ്ങ ഫ്രിഡ്ജിലോ ഫ്രീസറിലോ? ശരിയായി സൂക്ഷിക്കേണ്ട രീതി

'8000 വർഷം ജീവിച്ച ഒരാളുടെ മനസിൽ എന്തൊക്കെ കാണും ?'; നിവിൻ പോളി- റാം ചിത്രം 'യേഴു കടൽ യേഴു മലൈ' ട്രെയ്‌‌ലർ

ഇൻസ്റ്റഗ്രാം അക്കൗണ്ട് റദ്ദാക്കിയതിനെതിരായ അപ്പീലിൽ കേന്ദ്രത്തിന്റെ കാലതാമസം: എസ്എഫ്ഐ ഡൽഹി ഹൈക്കോടതിയിൽ