KERALA GOLD PRICE ഫയൽ
Business

സ്വര്‍ണവിലയില്‍ വര്‍ധന; 1,13,000ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 120 രൂപയാണ് വര്‍ധിച്ചത്. 1,13,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് വര്‍ധിച്ചത്. 14,185 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണയായി പവന് 920 രൂപയാണ് കുറഞ്ഞത്.

ഡോളര്‍ ശക്തിയാര്‍ജിച്ചതാണ് കഴിഞ്ഞ ദിവസം സ്വര്‍ണവിലയെ ബാധിച്ചത്. പണപ്പെരുപ്പനിരക്ക് കുറയ്ക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടിയതാണ് ഡോളറിന്റെ മൂല്യം ഉയരാന്‍ ഇടയാക്കിയത്. ഇതിന് പുറമേ എണ്ണവിലയിലെ മാറ്റങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate today, gold rate increased

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധി: കേരളത്തില്‍ ആണവ നിലയം സ്ഥാപിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍

പ്രകൃതി വാതക പൈപ്പ് ലൈന്‍ തെക്കന്‍ കേരളത്തിലേക്കും; കൊച്ചി - തൂത്തുക്കുടി പദ്ധതിക്ക് അംഗീകാരം

ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം, 17 കാരിയെ മൂന്നുപേര്‍ പീഡിപ്പിച്ചു; പ്രതികളെത്തിയത് പൊലീസുകാരെന്ന വ്യാജേന

എരിയുന്ന ചിതയിലെ തീയിൽ ഇറച്ചി പാകം ചെയ്തു! യുപിയിൽ ഒരാൾ പിടിയിൽ, 2 പേർ ഓടി രക്ഷപ്പെട്ടു

ജാമ്യം തേടി ആന്റോ, ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍; വീട് ആന്റോയുടേതെന്ന് തെളിയിക്കാന്‍ എക്‌സൈസ്