kerala gold rate ഫയല്‍ ചിത്രം
Business

റോക്കറ്റ് പോലെ കുതിച്ച് സ്വര്‍ണവില; രണ്ടുദിവസത്തിനിടെ 5000 രൂപയുടെ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്ന് പവന് ഒറ്റയടിക്ക് 2360 രൂപയാണ് വര്‍ധിച്ചത്. 1,07,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 295 രൂപയാണ് വര്‍ധിച്ചത്. 13,385 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടുതവണയായി 2320 രൂപയാണ് വര്‍ധിച്ചത്.

ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. എണ്ണവില ബാരലിന് നൂറ് ഡോളറില്‍ താഴെയാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലമാണ് സ്വര്‍ണത്തെ സ്വാധീനിച്ച മറ്റൊരു പ്രധാന ഘടകം. തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടിയേറ്റതോടെ ഡോളര്‍ ദുര്‍ബലമായതും ബോണ്ട് യീല്‍ഡ് കുറഞ്ഞതുമാണ് സ്വര്‍ണത്തിന് കരുത്തായത്. രണ്ടുദിവസത്തിനിടെ ഏകദേശം 5000 രൂപയാണ് വര്‍ധിച്ചത്. യുഎസ്- ഇറാന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ലോകം ഉറ്റുനോക്കുകയാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം യുദ്ധം അവസാനിപ്പിക്കാന്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ചര്‍ച്ച വിജയിച്ചാല്‍ ആഗോള സമ്പദ് വ്യവസ്ഥ തിരിച്ചുവരാന്‍ ഇടയാക്കും.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate today, gold rate increased

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചേരാനെല്ലൂര്‍ വാഹനാപകടം: 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

നാലുമാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം; അസം സ്വദേശികളായ മാതാപിതാക്കളും ഇടനിലക്കാരനും പിടിയിൽ

ചേരാനെല്ലൂര്‍ വാഹനാപകടം: 17കാരന്റെ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്; തുഫാനില്‍ കുടുങ്ങിയ 40പേരുടെ സ്വത്ത് കണ്ടുകെട്ടും; ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍; 40 പേരുടെ സ്വത്ത് കണ്ടുകെട്ടും

കേരളത്തിന് 8.64 രൂപയ്ക്ക് വൈദ്യുതി കിട്ടുമെങ്കില്‍ വിജയ് എന്തിന് 41.50 രൂപയ്ക്ക് വാങ്ങണം?; ടിവികെയുടെ ഇടപാടില്‍ അന്വേഷണം വേണമെന്ന് സ്റ്റാലിന്‍