kerala gold  Ai image
Business

സ്വര്‍ണവില റിവേഴ്‌സില്‍ തന്നെ; ഒരാഴ്ചയ്ക്കിടെ 3000 രൂപയുടെ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് ഒറ്റയടിക്ക് 480 രൂപയാണ് കുറഞ്ഞത്. 1,05,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് കുറഞ്ഞത്. 13,155 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരാഴ്ചയ്ക്കിടെ പവന് ഏകദേശം 3000 രൂപയാണ് കുറഞ്ഞത്.

അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നതോടെ എണ്ണവില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഉടന്‍ തന്നെ പലിശനിരക്ക് വര്‍ധിപ്പിക്കില്ലെങ്കിലും സമീപഭാവിയില്‍ തന്നെ വീണ്ടും പലിശനിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് അമേരിക്കന്‍ കേന്ദ്ര ബാങ്ക് ആലോചിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവില കുറയാന്‍ കാരണം. ഇതിന് പുറമേ ഡോളര്‍ ശക്തിയാര്‍ജിച്ചതും സ്വര്‍ണവില ഇടിയാന്‍ ഇടയാക്കിയതായി വിപണി വിദഗ്ധര്‍ പറയുന്നു.

വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate today, gold rate reduced

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പരമാവധി വേഗം 50കിലോമീറ്റര്‍, ബസ് സഞ്ചരിച്ചത് 130ല്‍; കുറ്റിപ്പുറം അപകടത്തില്‍ വില്ലനായത് സ്പീഡ്

മുഖ്യമന്ത്രിക്ക് ആ പരിപാടിയില്‍ പങ്കെടുക്കുന്നത് ഒഴിവാക്കാമായിരുന്നു; കുറിപ്പ്

മട്ടന്നൂരില്‍ കാര്‍ വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

സ്ത്രീ സൗജന്യയാത്ര: ആദ്യ 15 ദിവസം കെഎസ്ആര്‍ടിസിക്ക് ചെലവ് 41.50 കോടി; തുക അനുവദിച്ച് സര്‍ക്കാര്‍

വയനാട്ടില്‍ ശക്തമായ മഴ; സ്‌കൂളുകള്‍ക്ക് അവധി