കിയ സിറോസ്  IMAGE CREDIT: KIA
Business

നിരവധി ഫീച്ചറുകള്‍, അടിപൊളി ലുക്കില്‍ കിയ സിറോസ് എസ് യുവി; ഡിസൈനും ഇന്റീരിയറും എന്‍ജിനും അറിയാം

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യയുടെ രണ്ടാമത്തെ സബ്-4 മീറ്റര്‍ കോംപാക്ട് എസ് യുവിയായ സിറോസ് പ്രദര്‍ശിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യയുടെ രണ്ടാമത്തെ സബ്-4 മീറ്റര്‍ കോംപാക്ട് എസ് യുവിയായ സിറോസ് പ്രദര്‍ശിപ്പിച്ചു. കിയ സോണറ്റ് ആണ് ആദ്യ സബ്-4 മീറ്റര്‍ കോംപാക്ട് എസ് യുവി. അടുത്ത മാസം നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025ലായിരിക്കും വാഹനത്തിന്റെ ഇന്ത്യയിലെ ലോഞ്ച്.ഇവിടെ വച്ച് വിലയും പ്രഖ്യാപിക്കും. സോണറ്റിനും സെല്‍റ്റോസിനും ഇടയിലുള്ള മോഡലായിട്ടാണ് സിറോസിനെ അവതരിപ്പിച്ചത്.

ഡിസൈന്‍

കിയ സിറോസ്

കിയ EV9 ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിറോസിന് , കരുത്തുറ്റ ഫ്രണ്ട് ബമ്പര്‍, ലംബമായ LED ഡേടൈം റണ്ണിങ് ലൈറ്റുകള്‍ എന്നിവയുണ്ട്. കുത്തനെയുള്ള എല്‍ഇഡി ഹെഡ്‌ലാംപുകളും ഡിആര്‍എല്ലുകളും എടുത്തുകാണിക്കുന്നു. 17 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, ഫ്‌ളഷ് ഡോര്‍ ഹാന്‍ഡിലുകള്‍, ഫ്‌ലാറ്റ് റൂഫ്ലൈന്‍ എന്നിവയെല്ലാം വശങ്ങളെ മനോഹരമാക്കുന്നു. ചതുരാകൃതിയിലുള്ള വീല്‍ ആര്‍ക്കുകളും നീണ്ട റൂഫ് റെയിലുകളും ബ്ലാക്ഡ് ഔട്ട് സി പില്ലറുകളുമെല്ലാമാണ് മറ്റു ഡിസൈന്‍ സവിശേഷതകള്‍.

ഇന്റീരിയര്‍

കിയ സിറോസ്

ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയും വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും ഉള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉള്‍പ്പെടുന്ന 30 ഇഞ്ച് പനോരമിക് ഡ്യുവല്‍ സ്‌ക്രീന്‍ കോണ്‍ഫിഗറേഷനാണ് ഉള്‍വശത്തിന്റെ സവിശേഷത. കാബിനില്‍ 360-ഡിഗ്രി പാര്‍ക്കിങ് കാമറ, വയര്‍ലെസ് ചാര്‍ജര്‍, ഇരട്ട യുഎസ്ബി-സി പോര്‍ട്ടുകള്‍, മുന്നിലും പിന്നിലും യാത്രക്കാര്‍ക്ക് വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവയുണ്ട്. ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകളും പനോരമിക് സണ്‍റൂഫും സിറോസിനെ വേറിട്ടതാക്കുന്നു.

എന്‍ജിന്‍

കിയ സിറോസ്

പെട്രോള്‍, ഡീസല്‍ മോഡലുകള്‍ ആദ്യവും പിന്നീട് ഇലക്ട്രിക് മോഡലും പുറത്തിറക്കുമെന്നാണ് കിയ അറിയിക്കുന്നത്. പെട്രോള്‍ പതിപ്പില്‍ 118 എച്ച്പിയും 172 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണുള്ളത്. ഇത് ഏഴ് സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായോ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായോ ജോടിയാക്കിയിരിക്കുന്നു.1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 116 കുതിരശക്തിയും 250 Nm torque ഉം ഉത്പാദിപ്പിക്കുന്നു, കൂടാതെ ഇത് ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് വരുന്നത്. 3995 എംഎം ആണ് സിറോസിന്റെ നീളം. വീതി 1800 എംഎം, ഉയരം 1655 എംഎം, വീല്‍ബേസ് 2550 എംഎം എന്നിങ്ങനെയാണ്. സോണറ്റിനെക്കാള്‍ 55 എംഎം ഉയരവും 10 എംഎം വീതിയും 50 എംഎം വീല്‍ബേസും കൂടുതലുണ്ട്.

സുരക്ഷ

കിയ സിറോസ്

സുരക്ഷയെ സംബന്ധിച്ചിടത്തോളം, ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) വഴി ലെയ്ന്‍-കീപ്പ് അസിസ്റ്റന്‍സ് പോലുള്ള 16 അഡാപ്റ്റീവ് സവിശേഷതകള്‍ സിറോസിനുണ്ട്. ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റന്‍സ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, സ്റ്റാന്‍ഡേര്‍ഡായി ആറ് എയര്‍ബാഗുകള്‍ എന്നിവയും എസ്യുവിയില്‍ സജ്ജീകരിച്ചിരിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT