പുതിയ ഇവി ഓട്ടോയുമായി ലോഹിയ  IMAGE CREDIT: lohiaauto
Business

വില 3.80 ലക്ഷം രൂപ, ഒറ്റ ചാര്‍ജില്‍ 160 കിലോമീറ്റര്‍; പുതിയ ഇവി ഓട്ടോയുമായി ലോഹിയ

2027 ഓടെ മൂന്ന് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ലോഹിയ ഓട്ടോ പുതിയ ഇവി ബ്രാന്‍ഡ് ലോഞ്ച് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2027 ഓടെ മൂന്ന് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ലോഹിയ ഓട്ടോ പുതിയ ഇവി ബ്രാന്‍ഡ് ലോഞ്ച് ചെയ്തു. 20 കോടി രൂപയുടെ വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ്

'യൗധ' എന്ന പേരിലാണ് പുതിയ ഇലക്ട്രിക് വാഹന ബ്രാന്‍ഡ് പുറത്തിറക്കിയത്. ഇലക്ട്രിക് വാഹന വിപണിയില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.

'യൗധ' പോര്‍ട്ട്ഫോളിയോയില്‍ പാസഞ്ചര്‍, കാര്‍ഗോ വിഭാഗങ്ങള്‍ക്കനുസൃതമായി രൂപകല്‍പ്പന ചെയ്ത ഇലക്ട്രിക് ത്രീ വീലറുകള്‍ ഉള്‍പ്പെടുന്നതായി കമ്പനി അറിയിച്ചു. വ്യത്യസ്തമായ ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഇവി ബ്രാന്‍ഡിന് രൂപം നല്‍കിയതെന്നും കമ്പനി അറിയിച്ചു.

E5 പാസഞ്ചര്‍ മോഡല്‍ നഗര, അര്‍ദ്ധ-നഗര യാത്രകള്‍ക്കായാണ് രൂപകല്‍പ്പന ചെയ്തത്. E5 കാര്‍ഗോ മോഡല്‍ ലോജിസ്റ്റിക് സേവനങ്ങള്‍ ഉറപ്പാക്കുന്നു. ഒറ്റ ചാര്‍ജില്‍ 160 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെട്ടു. 10-kW ബാറ്ററി ഘടിപ്പിച്ച പാസഞ്ചര്‍ ഇ-ത്രീ വീലറിന്റെ പ്രാരംഭ വില 3.80 ലക്ഷം രൂപയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!