LIC mutual fund 
Business

കൈയില്‍ 10,000 രൂപയുണ്ടോ?, പത്തുവര്‍ഷം കൊണ്ട് 34 ലക്ഷം രൂപ നേടാം; ഇതാ ഒരു മികച്ച എല്‍ഐസി ഫണ്ട്

വിപണി ചക്രങ്ങളിലുടനീളം സ്ഥിരതയെ അടിസ്ഥാനമാക്കിയാണ് ഒരു ശരാശരി മ്യൂച്ചല്‍ ഫണ്ടിനെയും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന മ്യൂച്ചല്‍ ഫണ്ടിനെയും വേര്‍തിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

വിപണി ചക്രങ്ങളിലുടനീളം സ്ഥിരതയെ അടിസ്ഥാനമാക്കിയാണ് ഒരു ശരാശരി മ്യൂച്ചല്‍ ഫണ്ടിനെയും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന മ്യൂച്ചല്‍ ഫണ്ടിനെയും വേര്‍തിരിക്കുന്നത്. എല്‍ഐസി മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളില്‍ ദീര്‍ഘകാല ട്രാക്ക് റെക്കോര്‍ഡ് ഉള്ള ഒന്നാണ് എല്‍ഐസി എംഎഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് - ഡയറക്ട് പ്ലാന്‍ - ഗ്രോത്ത്. എന്നാല്‍ മ്യൂച്ചല്‍ ഫണ്ട് വിപണി അധിഷ്ഠിതമായത് കൊണ്ട് നഷ്ടസാധ്യത ഉള്ള കാര്യവും ഓര്‍ക്കേണ്ടതാണ്.

അടിസ്ഥാന സൗകര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ അടിസ്ഥാനമാക്കിയാണ് ഇതില്‍ നിക്ഷേപം. മൂന്നു വര്‍ഷം, അഞ്ചുവര്‍ഷം, 10 വര്‍ഷം കാലയളവില്‍ മികച്ച ഫലം നല്‍കുവാന്‍ ഈ ഫണ്ടിന് കഴിഞ്ഞിട്ടുണ്ട്. ഇത് ലംപ്‌സം, എസ്‌ഐപി നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍കുന്നുണ്ട്. ഒറ്റത്തവണ നിക്ഷേപം നടത്തുന്നവര്‍ക്ക് ആകര്‍ഷകമായ ആദായമാണ് ലഭിച്ചിരിക്കുന്നത്. ഒറ്റത്തവണയായി ഒരു ലക്ഷം രൂപ മൂന്ന് വര്‍ഷത്തേക്ക് നിക്ഷേപിച്ചവര്‍ക്ക് 28.26 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ (സിഎജിആര്‍) നിക്ഷേപമവസാനിപ്പിക്കുമ്പോള്‍ ലഭിച്ച മൂല്യം 2.10 ലക്ഷം രൂപയാണ്. അതേ തുക അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ സിഎജിആര്‍ 27.06 ശതമാനവും നിക്ഷേപകാലയളവ് പൂര്‍ത്തിയാകുമ്പോഴുള്ള മൂല്യം 3.31 ലക്ഷം രൂപയുമാണ്. 10 വര്‍ഷത്തേക്കുള്ള നിക്ഷേപത്തില്‍ സിഎജിആര്‍ 17.85 ശതമാനവും നിക്ഷേപകാലയളവ് പൂര്‍ത്തിയാകുമ്പോഴുള്ള മൂല്യം 5.14 ലക്ഷം രൂപയുമാണ്. 5 വര്‍ഷത്തെ നിക്ഷേപത്തില്‍ നിക്ഷേപത്തുകയുടെ മൂന്നിരട്ടിയോളമാണ് ലഭിച്ച മൂല്യത്തില്‍ ഉണ്ടായ വര്‍ധന.

പ്രതിമാസം 10,000 രൂപ വീതം മൂന്ന് വര്‍ഷക്കാലത്തേയ്ക്ക് എസ്‌ഐപിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ സിഎജിആര്‍ 17.17 ശതമാനവും നിക്ഷേപ മൂല്യം 4.64 ലക്ഷം രൂപയുമായിരിക്കും. 5 വര്‍ഷത്തേക്കാണ് ഈ നിക്ഷേപമെങ്കില്‍ സിഎജിആര്‍ 22.03 ശതമാനവും നിക്ഷേപമൂല്യം 10.36 ലക്ഷം രൂപയുമായി ഉയരും. 10 വര്‍ഷ നിക്ഷേപത്തില്‍ സിഎജിആര്‍ 19.86 ശതമാനവും നിക്ഷേപ മൂല്യം 34 ലക്ഷം രൂപയുമായിരിക്കും. 2013 ജനുവരി 02ന് ലോഞ്ച് ചെയ്യപ്പെട്ട ഈ ഫണ്ട് ഇതുവരെ 15.19 ശതമാനം ആദായം ഉറപ്പുനല്‍കുന്നുണ്ട്. ഇന്‍ഫ്രസ്ട്രക്ചര്‍ ഫോക്കസ്ഡ് ഫണ്ട് ആയതിനാല്‍ത്തന്നെ വെരി ഹൈ റിസ്‌ക് കാറ്റഗറിയിലാണ് ഈ ഫണ്ടിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉയര്‍ന്ന ആദായ സാധ്യത ഉള്ളതിനാല്‍ത്തന്നെ ഹ്രസ്വകാലയളവിലെ ചില അസ്ഥിരതകള്‍ക്കും നിക്ഷേപകര്‍ തയ്യാറായിരിക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Lumpsum investment doubles in 3 years; Rs 10K SIP grows to Rs 34 lakh in 10 years; Best LIC fund

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടന്റെ കാറില്‍ സംസ്ഥാനം വിടാന്‍ ശ്രമം, രാത്രി റോഡില്‍ വാഹനം തടഞ്ഞ് പൊലീസ്, 'മിന്നല്‍ നീക്ക'ത്തില്‍ രഞ്ജിത്ത് കുടുങ്ങി

'എനിക്ക് റെലവൻസിനെ പറ്റി ക്ലാസെടുത്ത രഞ്ജിത്ത് ഇന്നെത്തി നിൽക്കുന്ന അപചയം വലുതാണ്; സമയം കിട്ടുമ്പോൾ എന്റെയൊരു സിനിമ കാണണം'

തിരിച്ചു കയറി സ്വര്‍ണവില; പവന് ഒറ്റയടിക്ക് 1,440 രൂപ കൂടി

'സിനിമയിലെ സംഭാവന മുന്‍നിര്‍ത്തി ഉയര്‍ന്ന പദവികള്‍ നല്‍കി; സര്‍ക്കാര്‍ ഇരയോടൊപ്പം'

'സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാം, സ്ത്രീധനത്തിന്റെ പൂര്‍ണാവകാശി സ്ത്രീ മാത്രം'; അലഹാബാദ് ഹൈക്കോടതി

SCROLL FOR NEXT