ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 15 വര്‍ഷമായ പെട്രോള്‍, 10 വര്‍ഷമായ ഡീസല്‍ കാറുകള്‍ക്ക് നിരോധനം പ്രഖ്യാപിച്ചതോടെ ചുളുവിലയില്‍ ആഢംബര കാറുകള്‍ വാങ്ങി പലരും. അമ്പരപ്പിക്കുന്ന വിലക്കുറവിലാണ് പലരും ഡല്‍ഹിയില്‍ നിന്ന് കാറുകള്‍ സ്വന്തമാക്കുന്നത്.
റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാലപ്പഴക്കമുള്ള വാഹനങ്ങള്‍ അധികൃതര്‍ പിടിച്ചെടുക്കാന്‍ കൂടി തുടങ്ങിയതോടെയാണ് ഡല്‍ഹിയിലെ കാറുടമകളില്‍ പലരും കിട്ടിയ വിലക്ക് വാഹനം വില്‍ക്കാനുള്ള തീരുമാനമെടുത്തത്. പഴക്കം ചെന്ന വാഹനങ്ങളുടെ നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെ 350 പെട്രോള്‍ പമ്പുകളില്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍(എഎന്‍പിആര്‍) കാമറകള്‍ സ്ഥാപിച്ചു. പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കാതിരിക്കാനും നടപടികള്‍ സ്വീകരിക്കാനുമായിരുന്നു ഈ നീക്കം. പഴക്കമുള്ള നാലു ചക്രവാഹനങ്ങള്‍ക്ക് 10,000 രൂപയും ഇരുചക്രവാഹനങ്ങള്‍ക്ക് 5,000 രൂപയും പിഴയുമാണ് പ്രഖ്യാപിച്ചത്.
ഡല്‍ഹി സ്വദേശിയായ വരുണ്‍ താന്‍ 85 ലക്ഷം രൂപയ്ക്ക് വാങ്ങിയ ബെന്‍സ് എസ്‌യുവി 2.5 ലക്ഷം രൂപയ്ക്ക് വിറ്റു, ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നിതിന്‍ ഗോയലിന് 40 ലക്ഷത്തിന്റെ മെഴ്സിഡീസ് ബെന്‍സ് സി ക്ലാസ് വെറും 4.25 ലക്ഷം രൂപക്കാണ് ലഭിച്ചു, തുടങ്ങി നിരവധി സാമൂഹ്യമാധ്യമ പോസ്റ്റുകളും വൈറലായിട്ടുണ്ട്. കുറഞ്ഞ വിലയ്ക്ക് ആഡംബര കാറുകള്‍ ലഭിക്കുമെന്നതിനാല്‍ മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ കാറുകള്‍ വാങ്ങിക്കൂട്ടുകയാണ്.
ഡല്‍ഹിയില്‍ വായു മലിനീകരണം ജനജീവിതത്തെ കാര്യമായി ബാധിച്ചതോടെ 2015ലാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ പഴക്കം ചെന്ന കാറുകള്‍ ഡല്‍ഹിയില്‍ നിരോധിക്കണമെന്ന നിര്‍ദേശം നല്‍കിയത്. 2025ല്‍ ഡല്‍ഹി സര്‍ക്കാര്‍ ഈ തീരുമാനം നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പൊതു സമൂഹത്തില്‍ നിന്നും വലിയ തോതില്‍ എതിര്‍പ്പുയര്‍ന്നതോടെ നിരോധനത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ ഇളവു വരുത്തുകയും ചെയ്തു. ഡീസല്‍ വാഹന നിരോധനത്തിന്റെ അപ്രായോഗിക വശങ്ങള്‍ കാണിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചത്.
Luxury car sales in Delhi in 'top gear'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates