എം എ യൂസഫലി file
Business

അതിസമ്പന്നന്മാരായ മലയാളികളില്‍ മുന്നില്‍ യൂസഫലി, കുടുംബ ആസ്തിയില്‍ മുത്തൂറ്റ്; പട്ടിക അറിയാം

ഇന്ത്യയിലെ അതിസമ്പന്നന്മാരുടെ പട്ടികയില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി മുന്നില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: ഇന്ത്യയിലെ അതിസമ്പന്നന്മാരുടെ പട്ടികയില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി മുന്നില്‍. 11270 കോടി ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി. രണ്ടാം സ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ്. 8630 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ സ്വത്ത്. ഫോബ്‌സ് മാസിക പുറത്തുവിട്ട പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളി എന്ന പദവി ഇക്കൊല്ലവും എംഎ യൂസഫലി നിലനിര്‍ത്തി.

പട്ടികയില്‍ 47-ാം സ്ഥാനത്താണ് എംഎ യൂസഫലി. 575 കോടി ഡോളറാണ് യൂസഫലിയുടെ ആസ്തി. 900 കോടി ഡോളര്‍ ആസ്തിയുള്ള മുത്തൂറ്റ് കുടുംബം ഇതിലും മുന്നിലാണെങ്കിലും ( 24-ാം സ്ഥാനത്ത്) വ്യക്തിഗത ആസ്തിയില്‍ യൂസഫലി തന്നെയാണ് ഒന്നാമന്‍. ജോയ് ആലുക്കാസ് 540 കോടി ഡോളര്‍, രവി പിള്ള 410 കോടി ഡോളര്‍, സണ്ണി വര്‍ക്കി 400 കോടി ഡോളര്‍, പിഎന്‍സി മേനോന്‍ 390 കോടി ഡോളര്‍, ടി എസ് കല്യാണരാമന്‍ 365 കോടി ഡോളര്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റു മലയാളി സമ്പന്നര്‍.

പട്ടികയില്‍ മൂന്നാം സ്ഥാനത്ത് സാവിത്രി ജിന്‍ഡാല്‍ ആണ്. 3980 കോടി ഡോളര്‍ ആണ് ആസ്തി. ലക്ഷ്മി മിത്തല്‍, സുനില്‍ മിത്തല്‍, സൈറസ് പൂനാവാല, ശിവ് നാടാര്‍, ദിലീപ് സാങ് വി, കുമാര്‍ ബിര്‍ള, ഹിന്ദുജ കുടുംബം എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.

M A Yusuff Ali leads wealthy Malayalis; Muthoot tops the list for family wealth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാസപ്പടി കേസില്‍ പിണറായിക്കെതിരെ കേസെടുക്കാത്തത് കുറ്റകൃത്യം'; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഇഡി

'അത്ഭുതദ്വീപിന് ഫസ്റ്റ് ഡെ ഫുള്‍ കൂവലായിരുന്നു'; പൃഥ്വിരാജിനോടുള്ള രോഷമായിരുന്നോ എന്ന് അറിയില്ലായിരുന്നു: ഗിന്നസ് പക്രു

6, 6, 6, 6, 6, 6, 6, 4, 4, 4... പാകിസ്ഥാനെ 'തല്ലി' അഭിഷേക്, 28 പന്തിൽ 61!

ബി.എസ്.സി അഗ്രിക്കൾച്ചർ കഴിഞ്ഞോ?, IFFCO-യിൽ ജോലി നേടാം; കേരളത്തിലും നിരവധി അവസരങ്ങൾ

'കോണ്‍ഗ്രസിന്റേത് ആണെന്ന് കരുതിയാണ് കോടിയേരിയുടെ ഫ്ലക്‌സ് കീറിയത്; നുഴഞ്ഞു കയറിയതല്ല, മുന്‍ എസ്എഫ്‌ഐക്കാരനാണ്'