ഫയല്‍ ചിത്രം 
Business

മുല്ലപ്പൂമൊട്ടിന് കിലോയ്ക്ക് 4000 രൂപ; കുതിച്ചുയർന്ന് പൂ വില 

മുല്ലപ്പൂമൊട്ടിന്റെ ഉയർന്ന ഗ്രേഡിന് കിലോയ്ക്ക് 4000 രൂപയാണ് വില. ആവശ്യം കൂടിയതും ഉൽപാദനം കുറഞ്ഞതുമാണ് വിലയുടെ റെക്കോർഡ് കുതിപ്പിന് കാരണം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കുതിച്ചുയർന്ന് മുല്ലപ്പൂ വില. മധുര മല്ലി എന്നറിയപ്പെടുന്ന മുല്ലപ്പൂമൊട്ടിന്റെ ഉയർന്ന ഗ്രേഡിന് കിലോയ്ക്ക് 4000 രൂപയ്ക്കാണ് ഇന്നലെ വിൽപന നടന്നത്. ആവശ്യം കൂടിയതും ഉൽപാദനം കുറഞ്ഞതുമാണ് വിലയുടെ റെക്കോർഡ് കുതിപ്പിന് കാരണം. 

കിലോയ്ക്ക് 300-600 രൂപ വരെയായിരുന്നു ഇതുവരെ വില. മധുര മാട്ടുതാവണി പൂവിപണിയിൽ 4 ടൺ വന്നിരുന്നതിനു പകരം ഒരു ടൺ മാത്രമാണെത്തിയത്. മറ്റു പൂക്കളുടെ വിലയിലും വർദ്ധനവുണ്ട്. ജമന്തി കിലോയ്ക്ക് 150 രൂപയായും (പഴയ വില 50 രൂപ) പിച്ചി 800 രൂപയായും (പഴയ വില 300 രൂപ) ഉയർന്നു. 

ശബരിമല മണ്ഡലകാല ആഘോഷങ്ങളും തമിഴ്നാട്ടിലെ കാർത്തിക ഉത്സവം ആരംഭിച്ചതും പൂവിന്റെ ആവശ്യകത കൂട്ടി. തെക്കൻ ജില്ലകളിലെ മഴയും മഞ്ഞും കാരണം ഉൽപാദനത്തിൽ കുറവുണ്ടായതും വിലവർദ്ധനയിലേക്ക് നയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലിയോ പതിനാലാമന്‍ മാര്‍പാപ്പ 2027ല്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും

തദ്ദേശത്തില്‍ യുഡിഎഫ് നേടിയത് 82.37 ലക്ഷം വോട്ട്; എല്‍ഡിഎഫിന് നഷ്ടമായത് 1117 വാര്‍ഡുകള്‍; ലാഭനഷ്ടക്കണക്കുകള്‍ ഇങ്ങനെ

വിദ്യാർഥിനികളോട് ക്രൂരത; രാത്രി സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; പൊലീസിനെ വിളിച്ച് സഹ യാത്രികർ

പിടി കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ: കോടതി വിധി ഇന്ന്

തദ്ദേശ തെരഞ്ഞെടുപ്പ് അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ; അധ്യക്ഷ തെരഞ്ഞെടുപ്പ് ബുധനാഴ്ച

SCROLL FOR NEXT