വാട്‌സ്ആപ്പ് ഗ്രൂപ്പിൽ വിമർശനക്കുറിപ്പുകൾ, എക്സിറ്റ് ചെയ്ത് 56 നഴ്‌സുമാര്‍; സൂപ്രണ്ട് ഓഫീസില്‍ വിലക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd December 2022 08:40 AM  |  

Last Updated: 03rd December 2022 08:40 AM  |   A+A-   |  

WhatsApp

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: ഹെഡ് നഴ്‌സുമാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ തര്‍ക്കത്തിന് പിന്നാലെ ​ഗ്രൂപ്പിൽ നിന്ന് എക്സിറ്റ് ചെയ്തവർക്ക് സൂപ്രണ്ട് ഓഫീസില്‍ വിലക്ക്. ഗ്രൂപ്പില്‍ ആശുപത്രി അധികാരികള്‍ നഴ്സുമാരെ അവഹേളിക്കുന്നുവെന്ന് പറഞ്ഞ് ഗ്രൂപ്പുവിട്ട 56 പേര്‍ക്കാണ് സൂപ്രണ്ട് ഓഫീസില്‍ പ്രവേശനം നിഷേധിച്ചത്. തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. 

നഴ്സുമാരെ പഴിചാരിയുള്ള ഫേസ്ബുക്ക് കുറിപ്പുകൾ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തതിന് പിന്നാലെയാണ് നഴ്‌സുമാര്‍ കൂട്ടത്തോടെ ഗ്രൂപ്പ് വിട്ടത്. നഴ്‌സുമാര്‍ സഹകരിക്കാത്തതിനെത്തുടര്‍ന്ന് കട്ടില്‍ ലഭിക്കാതിരുന്ന വയോധികയ്ക്ക് ആരോഗ്യമന്ത്രിയെ ഫോണില്‍ വിളിച്ചശേഷം കട്ടില്‍ ലഭിച്ചതിനെക്കുറിച്ച് രോഗിയുടെ ബന്ധു ഫേസ്ബുക്കിലിട്ട കുറിപ്പും പേ വാര്‍ഡില്‍ രോഗികള്‍ വസ്ത്രങ്ങള്‍ ഉണക്കാന്‍ ഇട്ടതിന് ഉത്തരവാദി നഴ്‌സുമാരാണെന്ന് പഴിച്ചുള്ള മറ്റൊരു കുറിപ്പും വാട്‌സ്ആപ്പ് ​ഗ്രൂപ്പിൽ പങ്കുവച്ചിരുന്നു. 

‌വാട്‌സ്ആപ്പ് ​ഗ്രൂപ്പിൽ നിന്ന് പുറത്തുപോകാത്ത ഒമ്പതുപേര്‍ക്ക് മാത്രമാണ് നഴ്‌സിങ് ഓഫീസറുടെ അനുമതിവാങ്ങാതെ സൂപ്രണ്ടിനെ കാണാനാകുക. ഈ ഒമ്പതുപേരുടെയും പേരുകളടങ്ങിയ പട്ടിക സുരക്ഷാ വിഭാഗത്തിന് നല്‍കിയിട്ടുണ്ട്. വിവേചനത്തിനെതിരേ ആരോഗ്യമന്ത്രിക്കടക്കം പരാതി നൽകുമെന്ന് നഴ്‌സിങ് സംഘടനകള്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കമ്പനി പറഞ്ഞ മൈലേജില്ല; കാറുടമയ്ക്ക് 3 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ