compas now 
Business

99 രൂപയ്ക്ക് സിനിമാ ടിക്കറ്റുകള്‍; വാഗ്ദാനവുമായി മലയാളി സ്റ്റാര്‍ട്ട്അപ്പ് കോമ്പസ് നൗ

99 രൂപയ്ക്ക് സിനിമാ ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത് മലയാളി സ്റ്റാര്‍ട്ട്അപ്പ് ആയ കോമ്പസ് നൗ ആപ്പ് പ്രവര്‍ത്തനം തുടങ്ങി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: 99 രൂപയ്ക്ക് സിനിമാ ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത് മലയാളി സ്റ്റാര്‍ട്ട്അപ്പ് ആയ കോമ്പസ് നൗ ആപ്പ് പ്രവര്‍ത്തനം തുടങ്ങി. കോമ്പസ് നൗ വഴി 99 രൂപ മുതല്‍ കുറഞ്ഞ തുകകള്‍ക്ക് സിനിമാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാവുമെന്നും മറ്റു ടിക്കറ്റ് ബുക്കിങ് ആപ്പുകളേക്കാള്‍ കുറവാണ് കോമ്പസ് നൗവിലെ ടിക്കറ്റ് റേറ്റ് എന്നും കമ്പനി അവകാശപ്പെടുന്നു. വാരാന്ത്യ ദിവസങ്ങളില്‍ 125 രൂപ മുതലാണ് ടിക്കറ്റ് ചാര്‍ജ്ജായി ഈടാക്കുന്നത്. പിവിആര്‍ തിയേറ്ററുകളിലാണ് ഈ ഇളവ് ലഭിക്കുക എന്നും കമ്പനി അറിയിച്ചു.

GETSETGO എന്റര്‍ടൈന്‍മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ച ഈ ഔട്ട്-ഓഫ്-ഹോം പ്ലാറ്റ്ഫോം വഴി 30,000ലധികം സിനിമാ ടിക്കറ്റുകളാണ് വിറ്റഴിച്ചത്. 85,000+ രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളാണ് ഈ പ്ലാറ്റ്‌ഫോമിനുള്ളത്. 1,35,000+ ഡൗണ്‍ലോഡുകള്‍ നടന്നതായും കമ്പനി അറിയിച്ചു. കോമ്പസ് നൗ വഴി ബുക്ക് ചെയ്യുന്ന ഓരോ നാല് ടിക്കറ്റുകളില്‍ മൂന്നെണ്ണവും തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ഷോകള്‍ക്കുള്ളതാണ്. പൊതുവേ സിനിമാ വ്യവസായത്തിലെ ഏറ്റവും കുറഞ്ഞ ഒക്യുപെന്‍സി രേഖപ്പെടുത്തുന്ന സമയമാണിത്. 2025 ഒക്ടോബറില്‍ പ്രവര്‍ത്തനം തുടങ്ങിയ ആപ്പില്‍ തുടക്കത്തില്‍ ഒരു ദിവസം എട്ട് ടിക്കറ്റുകളാണ് വിറ്റുപോയതെങ്കില്‍ ഇപ്പോള്‍ അത് അഞ്ഞൂറിലേറെയായിട്ടുണ്ട്. പ്രതിമാസ വരുമാനം ഏകദേശം 60,000ല്‍ നിന്ന് 10 ലക്ഷത്തിലധികമായതായും കമ്പനി അറിയിച്ചു.

സിനിമാ ടിക്കറ്റ് ബുക്കിങാണ് തുടക്കമെങ്കിലും അടുത്ത ഘട്ടത്തില്‍ ഡൈനിങ്, റീട്ടെയില്‍, ലൈഫ് സ്‌റ്റൈല്‍, മൊബിലിറ്റി തുടങ്ങിയ വിവിധ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ മെട്രോ നഗരങ്ങള്‍ക്ക് പകരം കേരളത്തിലാണ് കമ്പനി അരങ്ങേറ്റത്തിനായി തെരഞ്ഞെടുത്തതെന്നും കമ്പനി അറിയിച്ചു.

Malayali startup promises movie tickets for Rs 99

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജീവന്റെ തുടിപ്പുണ്ടോ?; വയനാട് മണ്ണിടിച്ചിലില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ മൂവ്‌മെന്റ് ലൊക്കേറ്റിങ് കാമറകള്‍, കെഡാവര്‍ നായകള്‍

ലോകകപ്പില്‍ അവസാനഘട്ട മത്സരങ്ങള്‍ക്കായി 'ട്രിയോണ്ട ഫൈനല്‍' പന്ത് പുറത്തിറക്കി, അറിയാം പ്രത്യേകതകള്‍

ഇനി റിയർ വ്യൂ മിറർ 'ഇല്ല'; നൽകുന്നത് വലിയൊരു സുരക്ഷാ സന്ദേശം!, അറിയാം പുതിയ പേര്?

തിരുവന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളജ്; കേന്ദ്രസര്‍ക്കാര്‍ അനുമതി തേടി കേരളം

വയനാട് മണ്ണിടിച്ചിൽ ദുരന്തം, പെയ്തത് 225 സെന്റിമീറ്റർ മഴ, പിഎം ശ്രീയിൽ ഹൈക്കമാൻഡിന്റെ ചെക്ക്: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ