പ്രതീകാത്മക ചിത്രം 
Business

നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരാണോ?; സാമ്പത്തിക കുഴപ്പങ്ങളില്‍ വീഴാതിരിക്കാന്‍ ചില ടിപ്പുകള്‍

ഗ്രേസ് പിരീഡില്‍ പലിശ രഹിതമാണ്

സമകാലിക മലയാളം ഡെസ്ക്

ടിയന്തര ഘട്ടങ്ങളില്‍ പണത്തിന് ആവശ്യം വന്നാല്‍ ഒട്ടുമിക്ക ആളുകളും ആശ്രയിക്കുന്നത് ക്രെഡിറ്റ് കാര്‍ഡിനെയാണ്. എടിഎമ്മില്‍ നിന്ന് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നത് പോലെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും പണം പിന്‍വലിക്കാന്‍ സാധിക്കും. കൂടാതെ സാധനങ്ങള്‍ പര്‍ച്ചേയ്‌സ് ചെയ്യാനും മറ്റും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുമുണ്ട്. 

ഗ്രേസ് പിരീഡില്‍ പലിശ രഹിതമാണ്. അതായത് വായ്പയായി ലഭിച്ച പണം തിരികെ നല്‍കിയാല്‍ മതി. എന്നാല്‍ പറഞ്ഞ സമയത്ത് പേയ്‌മെന്റ് നടത്താന്‍ സാധിച്ചില്ലെങ്കില്‍ ലേറ്റ് ഫീസ് വരും. ഉയര്‍ന്ന പലിശയാണ് ഈടാക്കുക. കൂടാതെ ക്രെഡിറ്റ് റേറ്റിങ് താഴുന്നതിനും ഇടയാക്കും. അതിനാല്‍ സാമ്പത്തിക അച്ചടക്കമില്ലാതെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ വലിയ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സാമ്പത്തിക കുഴപ്പങ്ങളില്‍ വീഴാതിരിക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ബിഎസ്ഇ മുന്‍ ചെയര്‍മാന്‍ എസ് രവി നല്‍കുന്ന ചില ടിപ്പുകള്‍ ചുവടെ:

ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ സേവിങ്‌സിനെ കുറിച്ചും ചിന്തിക്കണം. ക്രെഡിറ്റ് കാര്‍ഡ് ബില്‍ സമയത്ത് അടയ്ക്കാന്‍ കഴിയാതെ വന്നാല്‍ സാമ്പത്തിക കുഴപ്പത്തിലാവുമെന്ന് മുന്‍കൂട്ടി കണ്ട് സമാന്തരമായി സേവിങ്‌സും ആരംഭിക്കണം. അങ്ങനെ വന്നാല്‍ ഫണ്ടിന് ബുദ്ധിമുട്ട് വരില്ല. 

മൂന്ന് മുതല്‍ ആറുമാസം വരെയുള്ള കാലയളവില്‍ അടിയന്തരമായി പണത്തിന് എന്തെങ്കിലും ആവശ്യം വന്നാല്‍ എന്ന് മുന്‍കൂട്ടി കണ്ട് പണം നീക്കിവെയ്ക്കണം. അങ്ങനെ വന്നാല്‍ ആകസ്മികമായി ഉണ്ടാവുന്ന ചെലവുകളെയും നേരിടാന്‍ സാധിക്കും

നീണ്ടക്കാലം പലിശ വരാത്ത പലിശരഹിത എപിആര്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. അങ്ങനെ വന്നാല്‍ തിരിച്ചടവിന് കൂടുതല്‍ സമയം ലഭിക്കും. ഇക്കാലയളവില്‍ പലിശ ഉണ്ടാവില്ല.

ഒരു ക്രെഡിറ്റ് കാര്‍ഡിലുള്ള ബാലന്‍സ് മറ്റൊരു ക്രെഡിറ്റ് കാര്‍ഡിലേക്ക് കൈമാറാന്‍ സാധിക്കുന്ന ബാലന്‍സ് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് കാര്‍ഡ് പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണം. ഇത് സാമ്പത്തികമായി ഏറെ ആശ്വാസം നല്‍കുന്നതാണ്

ക്രെഡിറ്റ് കാര്‍ഡ് സ്മാര്‍ട്ടായി ഉപയോഗിക്കുക. ആവശ്യം വന്നാല്‍ മാത്രം ഉപയോഗിക്കുക. അനാവശ്യമായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചെയ്‌സിനും മറ്റും തുനിയരുത്. അല്ലാത്തപക്ഷം സിബില്‍ സ്‌കോറിനെ ഇത് ബാധിക്കും.

ബില്‍ പേയ്‌മെന്റ് നടത്തേണ്ട തീയതി മുന്‍കൂട്ടി ഓര്‍ക്കുന്നതിന് റിമൈന്‍ഡര്‍ സെറ്റ് ചെയ്യുക. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT