Market valuation of 6 of top-10 most valued firms slumps Rs 94,433 crore പ്രതീകാത്മക ചിത്രം
Business

ഒലിച്ചുപോയത് 94,433 കോടി രൂപ, ആറു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്; ടിസിഎസും റിലയന്‍സും 'റെഡില്‍'

ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ വിപണി മൂല്യത്തില്‍ ഈ കമ്പനികള്‍ക്ക് ഒന്നടങ്കം 94,433 കോടി രൂപയുടെ ഇടിവാണ് നേരിട്ടത്. ഏറ്റവുമധികം നഷ്ടം നേരിട്ടത് ടിസിഎസ്, റിലയന്‍സ് ഓഹരികളാണ്.

കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 742 പോയിന്റ് ആണ് ഇടിഞ്ഞത്. ടിസിഎസ്, റിലയന്‍സ് എന്നിവയ്ക്ക് പുറമേ എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. അതേസമയം ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ബജാജ് ഫിനാന്‍സ്, എല്‍ഐസി എന്നിവ നേട്ടം ഉണ്ടാക്കി.

കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ ടിസിഎസിന് ഉണ്ടായ നഷ്ടം 27,334 കോടിയാണ്. 11,54,115 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം താഴ്ന്നത്. റിലയന്‍സ് ആണ് തൊട്ടുപിന്നില്‍. റിലയന്‍സിന് 24,358 കോടിയാണ് നഷ്ടമായത്. 19,98,543 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം താഴ്ന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് 20,051 കോടി, ഭാരതി എയര്‍ടെല്‍ 11,888.89 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 7,330 കോടി, ഇന്‍ഫോസിസ് 3,468 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ നഷ്ടം.

അതേസമയം എസ്ബിഐയുടെ വിപണി മൂല്യത്തില്‍ 13,208 കോടിയുടെ വര്‍ധന ഉണ്ടായി. 7,34, 763 കോടിയായാണ് വിപണി മൂല്യം ഉയര്‍ന്നത്. ബജാജ് ഫിനാന്‍സ് 5,282 കോടി, ഐസിഐസിഐ ബാങ്ക് 3,095 കോടി, എല്‍ഐസി 506 കോടി, എന്നിങ്ങനെയാണ് നേട്ടം ഉണ്ടാക്കിയ മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. കഴിഞ്ഞയാഴ്ചയും വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്‍പന്തിയില്‍.

Market valuation of 6 of top-10 most valued firms slumps Rs 94,433 crore

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT