share market പ്രതീകാത്മക ചിത്രം
Business

ഒഴുകിയെത്തിയത് ഒരു ലക്ഷം കോടിയില്‍പ്പരം രൂപ; ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന, നേട്ടം ഉണ്ടാക്കി റിലയന്‍സും ബജാജ് ഫിനാന്‍സും

ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ 1,06,250 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ബിഎസ്ഇ സെന്‍സെക്‌സ് 901 പോയിന്റ് ആണ് മുന്നേറിയത്. 1.12 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ബജാജ് ഫിനാന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ബജാജ് ഫിനാന്‍സ് 37,960 കോടിയുടെ നേട്ടമാണ് സ്വന്തമാക്കിയത്. 5,83,451 കോടിയായാണ് ബജാജ് ഫിനാന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നത്. 23,343 കോടിയുടെ വര്‍ധനയോടെ റിലയന്‍സിന്റെ വിപണി മൂല്യം 18,59,767 കോടിയായാണ് വര്‍ധിച്ചത്.

എച്ച്ഡിഎഫ്‌സി ബാങ്ക് 17,580 കോടി, എല്‍ഐസി 15,559 കോടി, എസ്ബിഐ 4,246 കോടി, ഭാരതി എയര്‍ടെല്‍ 4,134 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. അതേസമയം ടിസിഎസ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയുടെ വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ടു. യഥാക്രമം 13,007 കോടി, 10,427 കോടി, 6,296 കോടി എന്നിങ്ങനെയാണ് ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്.അതേസമയം റിലയന്‍സ് തന്നെയാണ് ഈ ആഴ്ചയും വിപണി മൂല്യത്തില്‍ ഒന്നാമത് നില്‍ക്കുന്ന കമ്പനി.

market valuation of seven of the top-10 most valued firms jumped Rs 1 lakh cr; Bajaj Finance, Reliance major gainers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT