sensex rise file
Business

ഓഹരി വിപണിയില്‍ ഇന്നും നേട്ടം, ട്രെന്റ് ആറു ശതമാനം കുതിച്ചു; ഐടി ഓഹരികളില്‍ റാലി, രൂപയ്ക്കും മുന്നേറ്റം

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 130ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 23,000 എന്ന സൈക്കോളജിക്കല്‍ ലെവലിലേക്ക് അടുക്കുകയാണ്.

30 സെന്‍സെക്‌സ് കമ്പനികളില്‍ ട്രെന്റ് ആണ് ഏറ്റവുമധിയം ഉയര്‍ന്നത്. ആറുശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ പാദത്തില്‍ ലാഭത്തില്‍ 25 ശതമാനം വര്‍ധന രേഖപ്പെടുത്തിയതാണ് ട്രെന്റിന് കരുത്തായത്. ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ഇന്‍ഫോസിസ്, ടിസിഎസ്, സണ്‍ ഫാര്‍മ, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര എന്നിവയാണ് നേട്ടം ഉണ്ടാക്കിയ മറ്റു ഓഹരികള്‍. അതേസമയം ഭാരത് ഇലക്ട്രോണിക്‌സ്, എസ്ബിഐ, അള്‍ട്രാടെക് സിമന്റ്, ടാറ്റ സ്റ്റീല്‍ ഓഹരികള്‍ നഷ്ടം നേരിട്ടു. ഇന്നലെ സെന്‍സെക്‌സ് 900 പോയിന്റ് നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.

അതേസമയം ആഗോള വിപണിയില്‍ എണ്ണവില ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 116 ഡോളറിന് മുകളിലാണ്. അതിനിടെ ഡോളറിനെതിരെ രൂപ ഏഴു പൈസയുടെ നേട്ടമാണ് സ്വന്തമാക്കിയത്. 95.19ലേക്കാണ് രൂപ മുന്നേറിയത്. ഡോളര്‍ ദുര്‍ബലമായതും യുഎസ് ട്രഷറി യീല്‍ഡ് ആദായം കുറഞ്ഞതുമാണ് രൂപയ്ക്ക് കരുത്തായത്.

Markets extend previous session's rally amid buying in IT firms, Rupee rises 7 paise

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭൂട്ടാനില്‍ ഹിമാനി തടാകം പൊട്ടി വെള്ളപ്പൊക്കം, പശ്ചിമ ബംഗാളിലും അസമിലും മിന്നല്‍ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പ്

വൈഭവും ഭുവനേശ്വറുമില്ല, ഇഷാന്‍ കിഷന്‍ തിരിച്ചെത്തി; കിവികളെ ബാറ്റിങ്ങിന് വിട്ട് ഇന്ത്യ

'ശിക്ഷിച്ചില്ലെങ്കിൽ ഗോമാതാവ് ഭൂമുഖത്തുനിന്ന് ഇല്ലാതാകും'; പശുഹത്യ കേസിൽ 3 പേർക്ക് ജീവപര്യന്തം തടവ്: വിധിന്യായത്തിൽ മനുസ്മൃതിയും വേദങ്ങളും ഉദ്ധരിച്ച് ഗുജറാത്ത് കോടതി

ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ 'നോട്ടപ്പുള്ളി'യായി ഗംഭീര്‍; പരിശീലകനാക്കാന്‍ നാല് ടീമുകള്‍ രംഗത്ത്

കണ്ണൂരിൽ വ്ലോഗർമാരുടെ മരണം: സമഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി