മുംബൈ: ഓഹരി വിപണിയില്‍ ഇന്നും മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 300ലധികം പോയിന്റ് ആണ് കുതിച്ചത്. നിഫ്റ്റി 25,900 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ്. ഓട്ടോ, മീഡിയ, ഫാര്‍മ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.
ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതും വിപണിക്ക് കരുത്തായി. ഇന്ത്യ- അമേരിക്ക വ്യാപാര കരാറിന് പിന്നാലെയാണ് വിദേശ നിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഒഴുകിയെത്തിയത്. ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, ജിയോ ഫിനാന്‍ഷ്യല്‍, മാരുതി സുസുക്കി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. അതേസമയം ബജാജ് ഫിനാന്‍സ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ശ്രീറാം ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികള്‍ നഷ്ടത്തിലാണ്.
അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 11 പൈസയുടെ നഷ്ടത്തോടെ 90.77 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ചൊവ്വാഴ്ച 90.66 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates