Maruti Suzuki  ഫയൽ
Business

മാരുതിയുടെ ഈ മോഡലിന് 2.15 ലക്ഷം രൂപ വരെ ഇളവ്; വിശദാംശങ്ങള്‍

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ, തങ്ങളുടെ മുന്‍നിര മോഡലായ ഇന്‍വിക്ടോ എംപിവിക്ക് 2.15 ലക്ഷം രൂപ വരെ ഇളവുകള്‍ പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ, തങ്ങളുടെ മുന്‍നിര മോഡലായ ഇന്‍വിക്ടോ എംപിവിക്ക് 2.15 ലക്ഷം രൂപ വരെ ഇളവുകള്‍ പ്രഖ്യാപിച്ചു. ടൊയോട്ട ഇന്നോവ ഹൈക്രോസ് എംപിവിയുടെ റീബാഡ്ജഡ് വേര്‍ഷനാണ് ഈ വാഹനം.

കണ്‍സ്യൂമര്‍ ഓഫര്‍, എക്‌സ്‌ചേഞ്ച് ബോണസ്, സ്‌ക്രാപ്പേജ് ബോണസ്, ലോയല്‍റ്റി അപ്ഗ്രേഡ് ബോണസ്, കോര്‍പ്പറേറ്റ് ഓഫര്‍ എന്നിവയുള്‍പ്പെടെയാണ് ഈ ഓഫര്‍. ഏപ്രില്‍ മാസത്തില്‍ മാത്രമാണ് ഈ ഓഫര്‍ ലഭ്യമാകുക. അങ്ങനെയെങ്കിൽ ഇന്നും നാളെയുമായി വാഹനം വാങ്ങുന്നവർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

ഇന്‍വിക്ടോയുടെ എക്‌സ്-ഷോറൂം വില 24.97 ലക്ഷം രൂപ മുതല്‍ 28.60 ലക്ഷം രൂപ വരെയാണ്. മാരുതി സുസുക്കിയുടെ ഉല്‍പ്പന്ന നിരയിലെ ഏറ്റവും വിലകൂടിയ മോഡലാണിത്.ടൊയോട്ടയുടെ അഞ്ചാം തലമുറ സ്‌ട്രോങ്ങ് ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിള്‍ സിസ്റ്റത്തോടുകൂടിയ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഇതില്‍ ഉപയോഗിക്കുന്നത്. 184hp പരമാവധി കരുത്തും 188Nm ടോര്‍ക്കും ഇത് ഉല്‍പ്പാദിപ്പിക്കുന്നു. ഇ-ഡ്രൈവ് സീക്വന്‍ഷ്യല്‍ ഷിഫ്റ്റ് ഗിയര്‍ബോക്‌സാണ് കാറിന്റെ മറ്റൊരു പ്രത്യേകത. ഇന്‍വിക്ടോയ്ക്ക് 23.24 കിലോമീറ്റര്‍ മൈലേജ് ആണ് കമ്പനി അവകാശപ്പെടുന്നത്.

Maruti Suzuki Invicto

എല്‍ഇഡി ഹെഡ്ലാമ്പുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, മെമ്മറി ഫംഗ്ഷനോടുകൂടിയ എട്ട് തരത്തില്‍ ക്രമീകരിക്കാവുന്ന പവര്‍ ഡ്രൈവര്‍ സീറ്റ്, വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ് എന്നിവ ഈ വാഹനത്തിന്റെ പ്രത്യേകതകളാണ്. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, 360 ഡിഗ്രി കാമറ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഇതില്‍ സ്റ്റാന്‍ഡേര്‍ഡ് ആയി ലഭിക്കും.

Maruti Suzuki car has offers up to Rs 2.15 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന് നേരെ ആക്രമണം; നിരവധി തവണ മുഖത്തടിച്ചു- വിഡിയോ

8,000 mAh ബാറ്ററി, 200എംപി കാമറ; ഐക്യൂഒഒ 15ടി ഉടന്‍ ഇന്ത്യന്‍ വിപണിയില്‍, ഫീച്ചറുകള്‍

ഗുരുവായൂരില്‍ സ്വര്‍ണ പ്രഭയില്‍ തിളങ്ങി നവീകരിച്ച ദീപസ്തംഭം; ആഭ്യന്തര മന്ത്രിക്ക് വെണ്ണ കൊണ്ട് തുലാഭാരം

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം, മരിച്ചത് യുവാവ്; കണ്ണൂരില്‍ രണ്ടുപേര്‍ ചികിത്സയില്‍

നിപയ്ക്ക് പുറമെ മലേറിയയും, കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചു

SCROLL FOR NEXT