ആധാർ സമയാസമയം അപ്‌ഡേറ്റ് ചെയ്യുന്നത് നല്ലതാണ് ഫോട്ടോ/എക്സ്പ്രസ്
Business

എന്താണ് മാസ്‌ക്ഡ് ആധാര്‍?, അഞ്ചു കാര്യങ്ങള്‍ ചുവടെ

ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത രേഖയായി ആധാര്‍ കാര്‍ഡ് മാറിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത രേഖയായി ആധാര്‍ കാര്‍ഡ് മാറിയിട്ടുണ്ട്. ഇത് അവസരമായി കണ്ട് തട്ടിപ്പുകള്‍ നടത്തുന്ന സൈബര്‍ ക്രിമിനലുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. പണം തട്ടാനും മറ്റുമാണ് ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുന്നത്. ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള യുഐഡിഎഐ മാസ്‌ക്ഡ് ആധാര്‍ കാര്‍ഡ് പുറത്തിറക്കിയത്.

എന്താണ് മാസ്‌ക്ഡ് ആധാര്‍?

ആധാര്‍ കാര്‍ഡില്‍ 12 അക്ക നമ്പറാണ് ഉള്ളത്. സുരക്ഷയുടെ ഭാഗമായി ആധാര്‍ നമ്പറിന്റെ അവസാന നാലക്കം മാത്രം വെളിപ്പെടുത്തുന്നതാണ് 'മാസ്‌ക്ഡ്' ആധാര്‍. ആദ്യ എട്ട അക്കം 'XXXX-XXXX' എന്ന നിലയിലാണ് തെളിയുക.

എന്തിനാണ് മാസ്‌ക്ഡ് ആധാര്‍?

ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനാണ് മാസ്‌ക്ഡ് ആധാര്‍. തട്ടിപ്പുകള്‍ തടയാന്‍ ഇത് ഏറെ സഹായകമാണ്. അവസാന നാലക്കം മാത്രം തെളിയുന്നത് കൊണ്ട് ഉപയോക്താവിന്റെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്താന്‍ എളുപ്പമല്ല.

മാസ്‌ക്ഡ് ആധാറിന് അംഗീകാരമുണ്ടോ?

യുഐഡിഎഐ നല്‍കുന്നത് കൊണ്ട് മാസ്‌ക്ഡ് ആധാര്‍ കാര്‍ഡ് അംഗീകൃത രേഖയാണ്. ദുരുപയോഗം തടയുന്നതിന് സാധാരണ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കുന്നതിന് പകരം മാസ്‌ക്ഡ് ആധാര്‍ കാര്‍ഡ് നല്‍കാനാണ് യുഐഡിഎഐ നിര്‍ദേശിക്കുന്നത്.

എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://myaadhaar.uidai.gov.in/ സന്ദര്‍ശിച്ച് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആധാര്‍ നമ്പര്‍ നല്‍കിയ ശേഷം മൊബൈല്‍ നമ്പറില്‍ വരുന്ന ഒടിപി നല്‍കിയാണ് ഡൗണ്‍ലോഡ് നടപടി ആരംഭിക്കേണ്ടത്. സര്‍വീസസ് സെക്ഷനില്‍ നിന്നാണ് മാസ്‌ക്ഡ് ആധാര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടത്.

മാസ്‌ക്ഡ് ആധാര്‍ ഏത് രൂപത്തില്‍?

പിഡിഎഫ് ഫോര്‍മാറ്റിലാണ് മാസ്‌ക്ഡ് ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുക.പാസ് വേര്‍ഡ് ഉപയോഗിച്ചാണ് ഇത് തുറക്കാന്‍ സാധിക്കുക. ആധാറിലെ പേരിന്റെ ആദ്യ നാലക്ഷരവും (ക്യാപിറ്റല്‍ ലെറ്റര്‍) ജനിച്ച വര്‍ഷവുമാണ് നല്‍കേണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും