ഭൂമിയെ ലക്ഷ്യമാക്കി കൂറ്റന്‍ ഛിന്നഗ്രഹം എത്തുന്നു എക്‌സ്
Business

സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയോളം വലുപ്പം; ഭൂമിയെ ലക്ഷ്യമാക്കി കൂറ്റന്‍ ഛിന്നഗ്രഹം എത്തുന്നു

ഏകദേശം 260 അടി വ്യാസമുള്ള ഈ ഛിന്നഗ്രഹത്തിന് സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയോളം വലുപ്പമുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഭൂമിയെ ലക്ഷ്യംവെച്ച് കൂറ്റന്‍ ഛിന്നഗ്രഹം എത്തുന്നതായി നാസ. 2024 എംടി1 എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം 65,215 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നതായും നാസ മുന്നറിയിപ്പില്‍ പറയുന്നു. ഏകദേശം 260 അടി വ്യാസമുള്ള ഈ ഛിന്നഗ്രഹത്തിന് സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയോളം വലുപ്പമുണ്ട്.

ജൂലൈ 8 ന് ഛിന്നഗ്രഹം ഭൂമിയോട് ഏറ്റവും അടുത്ത്, ഭൂമിയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെ കൂടി കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ഭൂമിക്കും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ നാലിരട്ടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത്രയും വലുപ്പമുള്ള ഛിന്നഗ്രഹങ്ങള്‍ ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ കാര്യമായ നാശനഷ്ടം വരുത്തിയേക്കാം. ഭൂമിയോട് അടുത്ത് വരുന്ന ഛിന്നഗ്രഹങ്ങളെയും ധൂമകേതുക്കളെയും നിരീക്ഷിക്കുന്ന നാസയുടെ നിയര്‍-എര്‍ത്ത് ഒബ്ജക്റ്റ് ഒബ്‌സര്‍വേഷന്‍സ് പ്രോഗ്രാമാണ് 2024 എംടി1 നെ കണ്ടെത്തിയത്.

നിലവില്‍, കാലിഫോര്‍ണിയയിലെ പസഡെനയിലുള്ള നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി (ജെപിഎല്‍) ഛിന്നഗ്രഹത്തിന്റെ പാത സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ഛിന്നഗ്രഹത്തിന്റെ സ്ഥാനം, വേഗത, ഭൂമിയില്‍ നിന്നുള്ള ദൂരം എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങളും നല്‍കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT