ആറ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ് പ്രതീകാത്മക ചിത്രം
Business

ഒലിച്ചുപോയത് മൂന്ന് ലക്ഷം കോടി; ആറ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്, കണക്ക് ഇങ്ങനെ

ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം മൂന്ന് ലക്ഷം കോടിയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഐടി കമ്പനികളായ ടിസിഎസും ഇന്‍ഫോസിസുമാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്.

വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ബിഎസ്ഇ സെന്‍സെക്‌സ് 953 പോയിന്റ് ആണ് ഇടിഞ്ഞത്. 1.14 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. ടിസിഎസ്, ഇന്‍ഫോസിസ് എന്നിവയ്ക്ക് പുറമേ എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍ഐസി, ഭാരതി എയര്‍ടെല്‍ എന്നിവയാണ് നഷ്ടം നേരിട്ട മറ്റു പ്രധാന കമ്പനികള്‍. അതേസമയം എസ്ബിഐ, ബജാജ് ഫിനാന്‍സ്, എല്‍ആന്റ്ടി, ഐസിഐസിഐ ബാങ്ക് ഓഹരികള്‍ നേട്ടം സ്വന്തമാക്കി. വിപണി മൂല്യത്തില്‍ ടിസിഎസിന് മാത്രം 90,198 കോടിയുടെ ഇടിവാണ് നേരിട്ടത്. 9,74,043 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം താഴ്ന്നത്.

ഇന്‍ഫോസിസ് 70,780 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 54,627 കോടി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് 41,883 കോടി, എല്‍ഐസി 23,971 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. അതേസമയം എസ്ബിഐയുടെ വിപണി മൂല്യത്തില്‍ 1,22,213 കോടിയുടേയും ബജാജ് ഫിനാന്‍സിന് 26,414 കോടിയുടേയും എല്‍ ആന്റ് ടിക്ക് 14,483 കോടിയുടേയും ഐസിഐസിഐ ബാങ്കിന് 5,719 കോടിയുടേയും വര്‍ധന ഉണ്ടായി. അതേസമയം വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, എസ്ബിഐ എന്നിവയാണ് തൊട്ടുപിന്നില്‍.

Mcap of 6 of top-10 valued firms erodes by Rs 3 lakh cr

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി ഒളിച്ചുകളി പറ്റില്ല, യുവതീ പ്രവേശനത്തെ സര്‍ക്കാര്‍ അനുകൂലിക്കുന്നുണ്ടോ ?'; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് വിഡി സതീശന്‍

'രാമേട്ടാ..."കഷ്ടമീ ജീവിത സാഗരി ഗോഗലു"; വി കെ ശ്രീരാമന്റെ കത്തിന് മറുപടി നൽകി മോഹൻലാൽ

ഒരു ലക്ഷം രൂപ, ഒഡീഷയില്‍ അച്ഛന്‍ ആണ്‍കുഞ്ഞിനെ വിറ്റു; രണ്ട് പേര്‍ അറസ്റ്റില്‍

നല്ല ഒരു ചായ ഉണ്ടാക്കാം

പൂരത്തിന് മുമ്പേ സാമ്പിൾ വെടിക്കെട്ട്; വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ ആദ്യം ബാറ്റ് ചെയ്യും

SCROLL FOR NEXT