റിലയന്‍സും എല്‍ഐസിയുമാണ് മുന്‍പന്തിയില്‍ ഫയൽ/പിടിഐ
Business

എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.47 ലക്ഷം കോടി രൂപയുടെ വര്‍ധന; 28,200 കോടി പിന്‍വലിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍

മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ച 1,47,935 കോടി രൂപയാണ് എട്ടു കമ്പനികള്‍ ഒന്നടങ്കം വിപണി മൂല്യത്തിലേക്ക് ചേര്‍ത്തത്.

റിലയന്‍സും എല്‍ഐസിയുമാണ് മുന്‍പന്തിയില്‍. എല്‍ഐസിയുടെ വിപണി മൂല്യത്തില്‍ 40000 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. 6,16,212 കോടി രൂപയായാണ് വിപണി മൂല്യം ഉയര്‍ന്നത്. ഒരാഴ്ച കൊണ്ട് റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ 36,467 കോടി രൂപയാണ് ഉയര്‍ന്നത്. നിലവില്‍ 19,41,110 കോടി രൂപയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐടിസി, എസ്ബിഐ എന്നിവയാണ് വിപണി മൂല്യം കൂടിയ മറ്റു കമ്പനികള്‍. അതേസമയം ടിസിഎസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയുടെ വിപണി മൂല്യത്തില്‍ ഇടിവ് ഉണ്ടായി. ടിസിഎസിന് 16,588 കോടിയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

അതിനിടെ ഈ മാസം ഇതുവരെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ച മൊത്തം തുക 28,200 കോടിയായി. പൊതുതെരഞ്ഞെടുപ്പ് ഫലം എന്താകും എന്ന അനിശ്ചിതത്വമാണ് വിപണിയെ സ്വാധീനിച്ചത്. കൂടാതെ ചൈനീസ് വിപണി കൂടുതല്‍ ആകര്‍ഷണീയമായതും പുറത്തേയ്ക്കുള്ള നിക്ഷേപ ഒഴുക്കിന് കാരണമായതായി വിപണി വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ മാസം 8,700 കോടി രൂപ മാത്രമാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ പിന്‍വലിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു