കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 1536 പോയിന്റ് ആണ് മുന്നേറിയത് പ്രതീകാത്മക ചിത്രം
Business

ഒഴുകിയെത്തിയത് 1.55 ലക്ഷം കോടി, എട്ട് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; തിളങ്ങി എച്ച്ഡിഎഫ്‌സിയും ടിസിഎസും

ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1,55,603 കോടി രൂപയുടെ കുതിപ്പാണ് രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ് എന്നിവയാണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്.

കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 1536 പോയിന്റിന്റെ മുന്നേറ്റമാണ് കാഴ്ചവെച്ചത്. തുടര്‍ച്ചയായ ആഴ്ചകളില്‍ നഷ്ടം രേഖപ്പെടുത്തിയ ശേഷമാണ് തിരിച്ചുവരവ്. ഓഹരികളുടെ മൂല്യം കുറഞ്ഞത് അവസരമായി കണ്ട് കൂടുതല്‍ നിക്ഷേപം നടത്താന്‍ ആഭ്യന്തര നിക്ഷേപകര്‍ തയ്യാറായതാണ് വിപണിയെ തുണച്ചത്. പത്തുമുന്‍നിര കമ്പനികളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും എല്‍ഐസിയും മാത്രമാണ് നഷ്ടം നേരിട്ടത്.

എച്ച്ഡിഎഫ്സിക്ക് മാത്രം കഴിഞ്ഞയാഴ്ച 40,392 കോടിയുടെ നേട്ടമാണ് ഉണ്ടായത്. ഇതോടെ എച്ച്ഡിഎഫ്സിയുടെ വിപണി മൂല്യം 13,34,418 കോടിയായി ഉയര്‍ന്നു. 36,036 കോടിയാണ് ടിസിഎസിന്റെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. 15,36,149 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം ഉയര്‍ന്നത്.

ഐസിഐസിഐ ബാങ്ക് 16,266 കോടി, ഇന്‍ഫോസിസ് 16,189 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 13,239 കോടി, ഐടിസി 11,508 കോടി, എയര്‍ടെല്‍ 11,260 കോടി, എസ്ബിഐ 10,709 എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. എല്‍ഐസിയുടെയും റിലയന്‍സിന്റെയും വിപണി മൂല്യത്തില്‍ യഥാക്രമം 11,954 കോടി, 2,368 കോടി എന്നിങ്ങനെയാണ് ഇടിവ് നേരിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി