ന്യൂഡല്‍ഹി: നവംബറിലും ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുന്നു. നവംബറില്‍ ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 26,533 കോടിയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്. അടുത്ത കാലത്ത് ഏറ്റവും ഉയര്‍ന്ന വില്‍പ്പന നടന്നത് ഒക്ടോബറിലാണ്. ഒക്ടോബറില്‍ വിദേശ നിക്ഷേപകര്‍ 94,017 കോടി രൂപയാണ് ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത്.
ചൈനയിലേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിച്ചതാണ് ഇന്ത്യന്‍ വിപണിയെ ബാധിച്ച ഒരു കാര്യം. കമ്പനികളുടെ നിരാശപ്പെടുത്തിയ രണ്ടാം പാദ ഫലങ്ങളും ഓഹരികളുടെ മൂല്യം ഉയര്‍ന്ന നിലയിലാണെന്ന തോന്നലുമാണ് വിപണിയെ ബാധിച്ച മറ്റു ഘടകങ്ങള്‍ എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
സെപ്റ്റംബറില്‍ വിദേശ നിക്ഷേപകര്‍ 57,724 കോടിയുടെ നിക്ഷേപമാണ് നടത്തിയത്. ഈ സ്ഥാനത്താണ് ഒക്ടോബറില്‍ വിദേശ നിക്ഷേപകരുടെ പിന്‍വലിക്കല്‍ 94,017 കോടിയായി ഉയര്‍ന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക