share market ഫയൽ
Business

ഒഴുകിയെത്തിയത് 4.13 ലക്ഷം കോടി, എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; കുതിച്ച് എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്കുകള്‍

ഓഹരി വിപണിയില്‍ പത്തുമുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓഹരി വിപണിയില്‍ പത്തുമുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 4.13 ലക്ഷം കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്‌സി ബാങ്കും ഐസിഐസിഐ ബാങ്കുമാണ് ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത്.

കഴിഞ്ഞയാഴ്ച ബിഎസ്ഇ സെന്‍സെക്‌സ് 4230 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയില്‍ 1337 പോയിന്റിന്റെ നേട്ടമാണ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വരുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇതിന്റെ തുടര്‍ച്ചയായി എണ്ണവിലയില്‍ ഉണ്ടായ ഇടിവ് വിപണിക്ക് കരുത്തുപകര്‍ന്നു.

വിപണി മൂല്യത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ആണ് ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത്. 91,282 കോടിയുടെ നേട്ടമാണ് എച്ച്ഡിഎഫ്‌സി ബാങ്ക് സ്വന്തമാക്കിയത്. 12,47,478 കോടിയായാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം ഉയര്‍ന്നത്.

ഐസിഐസിഐ ബാങ്ക് 76,036 കോടി, ബജാജ് ഫിനാന്‍സ് 60,980 കോടി, എല്‍ ആന്റ് ടി 47,624 കോടി, ഭാരതി എയര്‍ടെല്‍ 45,873 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. അതേസമയം ഇന്‍ഫോസിസിന്റെയും വിപണി മൂല്യത്തില്‍ 3,285 കോടിയുടെ കുറവ് രേഖപ്പെടുത്തി. റിലയന്‍സിന് വിപണി മൂല്യത്തില്‍ 947 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. എങ്കിലും വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്.

Mcap of 8 of top-10 most valued firms jumps Rs 4.13 lakh cr; HDFC, ICICI Bank top gainers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലോൺ ആപ്പിന്റെ പേരിൽ തലസ്ഥാനത്ത് കോടികളുടെ തട്ടിപ്പ്, ലക്ഷ്യം വിദേശ മലയാളികൾ'; ഉത്തരേന്ത്യക്കാർ പിടിയിൽ

ഭാരോദ്വഹനത്തില്‍ മെഡല്‍ക്കൊയ്ത്ത് തുടര്‍ന്ന് ഇന്ത്യ; ബിന്ധ്യാറാണി ദേവിക്ക് വെങ്കലം

പൊലീസ് അസോസിയേഷനിലും 'വെട്ട്'; ഇനി രണ്ട് സംഘടനകൾ മാത്രം!

'പാറ്റകളുടെ' സമരത്തിനെത്തിയത് 2873 ക്രിമിനലുകള്‍; ഇവരില്‍ കൊലക്കേസ് പ്രതികളും പോക്‌സോ പ്രതികളുമെന്ന് ഡല്‍ഹി പൊലീസ്

'ധര്‍മേന്ദ്ര പ്രധാന്‍ അഴിമതിയുടെ പ്രതീകം; പാര്‍ലമെന്റിലെ സ്വീകരണം കുട്ടികളുടെ ഭാവി തകര്‍ത്തതിന്റെ ആഘോഷം'