share market പ്രതീകാത്മക ചിത്രം
Business

ഒഴുകിയെത്തിയത് 1.94 ലക്ഷം കോടി രൂപ; എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന, നേട്ടം സ്വന്തമാക്കി ടിസിഎസ്

ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1,94,148 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ടിസിഎസ് ആണ് ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത്.

വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 1,293 പോയിന്റ് ആണ് മുന്നേറിയത്.ടിസിഎസിന് പുറമേ റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ് ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എല്‍ഐസി ഓഹരികള്‍ നഷ്ടം നേരിട്ടു. ടിസിഎസിന്റെ വിപണി മൂല്യത്തില്‍ 45,678 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 10,95,701 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം വര്‍ധിച്ചത്. ഇന്‍ഫോസിസ് 28,125 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 25,135 കോടി, ഭാരതി എയര്‍ടെല്‍ 25,089 കോടി, റിലയന്‍സ് 25,035 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന.

വിപണി മൂല്യത്തില്‍ എല്‍ഐസിക്ക് 4,648 കോടി രൂപയുടെയും ഹിന്ദുസ്ഥാന്‍ യൂണിലിവറിന് 3,571 കോടിയുടെയും നഷ്ടം ഉണ്ടായി. വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍.

Mcap of 8 of top-10 valued firms jumps by 1,94,148.73 crore, TCS biggest winner

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

രജനിയ്ക്ക് വില്ലനായി സൂരാജ്; മാസ് ലുക്കില്‍ മോഹന്‍ലാലും, 'ജയിലര്‍ 2' ട്രെയിലര്‍

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ