എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ് പ്രതീകാത്മക ചിത്രം
Business

ഒലിച്ചുപോയത് രണ്ടു ലക്ഷം കോടി, എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്; കൂടുതല്‍ നഷ്ടം റിലയന്‍സിന്

ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം രണ്ടു ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്.

കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 2644 പോയിന്റിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് 3.36 ശതമാനം ഇടിവാണ് നേരിട്ടത്. നിഫ്റ്റി 810 പോയിന്റ് ആണ് താഴ്ന്നത്. റിലയന്‍സിന് പുറമേ, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ബജാജ് ഫിനാന്‍സ്, ഐടിസി എന്നിവയാണ് നഷ്ടം നേരിട്ട മറ്റു പ്രമുഖ മുന്‍നിര കമ്പനികള്‍. പത്തു മുന്‍നിര കമ്പനികളില്‍ എയര്‍ടെലും ഐസിഐസിഐ ബാങ്കും മാത്രമാണ് നേട്ടം ഉണ്ടാക്കിയത്.

റിലയന്‍സ് 67,526 കോടിയുടെ നഷ്ടമാണ് നേരിട്ടത്. 16,46,822 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം താഴ്ന്നത്. 34,950 കോടിയുടെ നഷ്ടത്തോടെ ടിസിഎസിന്റെ വിപണി മൂല്യം 14,22,903 കോടിയായി താഴ്ന്നു. എച്ച്ഡിഎഫ്‌സി ബാങ്ക് 28,382 കോടി, ഐടിസി 25,429 കോടി, ഇന്‍ഫോസിസ് 19,287 കോടി, എസ്ബിഐ 13,431 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ നഷ്ടം.

കഴിഞ്ഞയാഴ്ച ഭാരതി എയര്‍ടെലിന്റെ വിപണി മൂല്യത്തില്‍ 22,426 കോടിയുടെയും ഐസിഐസിഐ ബാങ്കിന് 1,182 കോടിയുടെയും വര്‍ധന രേഖപ്പെടുത്തി. കനത്ത ഇടിവ് നേരിട്ടിട്ടും ഏറ്റവും വിപണി മൂല്യമുള്ള കമ്പനി എന്ന സ്ഥാനം റിലയന്‍സ് നിലനിര്‍ത്തി. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് വിപണി മൂല്യത്തില്‍ റിലയന്‍സിന് പിന്നിലുള്ള മറ്റു കമ്പനികള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

രജനിയ്ക്ക് വില്ലനായി സൂരാജ്; മാസ് ലുക്കില്‍ മോഹന്‍ലാലും, 'ജയിലര്‍ 2' ട്രെയിലര്‍

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ